ഡല്‍ഹി: യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഉണ്ടായ കലാപത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഡൊണള്‍ഡ് ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഇന്ത്യ അകലുന്നു എന്നതിന്റെ നല്ല സൂചനയാണിത്. ലോകജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി ബൈഡന് ഭരണകൂടവുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ട്രംപിനെ എതിര്‍ക്കുന്നത് യുഎസുമായുള്ള നയതന്ത്ര ബന്ധത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് കരുതുന്നില്ല. അതേസമയം കാപ്പിറ്റോള്‍ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ ദേശീയ പതാക വീശിയ സംഭവം അപലപനീയമാണ് എന്നും അദ്ദേഹം പറഞ്ഞു. പതാകയെ ഒരു ആയുധമായോ ഉപകരണമായോ ഉപയോഗിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും തരൂര്‍ വ്യക്തമാക്കി.
കാപ്പിറ്റോളിലെ അക്രമം സങ്കടകരമാണെന്നും അക്രമത്തിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നും സുഗമമായ അധികാരക്കൈമാറ്റം തുടര്‍ന്നേ തീരും എന്നായിരുന്നു സംഭവത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.
Discussion about this post