തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒന്‍പതാം ക്ലാസുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് അതിയന്നൂരിലാണ് സംഭവം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിന് വേണ്ടി അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ 18കാരനായ ആണ്‍ സുഹൃത്ത് മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തി.
പൊലീസിലും പെണ്‍കുട്ടി ഇതു സംബന്ധിച്ച് മൊഴി നല്‍കി. വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയെ കൂടാതെ സഹോദരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. യുവാവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി കതകടച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
read also: കേന്ദ്രനിര്‍ദേശം തള്ളിക്കളഞ്ഞ് മമതാ ബാനര്‍ജി, തിയറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റുമെന്ന് വെല്ലുവിളി
പെണ്‍കുട്ടിയുടെ സഹോദരിയും സുഹൃത്തും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആണ്‍ സുഹൃത്ത് കടന്നുകളഞ്ഞു.കേസെടുത്ത നെയ്യാറ്റിന്‍കര പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530,:
Discussion about this post