കൊല്‍ക്കത്ത: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കൊല്‍ക്കത്തയിലെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പൂര്‍ണതോതില്‍ തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുമെന്ന് മമത പ്രഖ്യാപിച്ചത്.
തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ എല്ലാ സീറ്റിലും പ്രവേശനം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ച് ജനുവരി നാലിന് പുറത്തിറക്കിയ ഉത്തരവ് വെള്ളിയാഴ്ച വൈകീട്ടോടെ തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അതിനിടയിലാണ് മമത ബാനര്‍ജി പുതിയ പ്രഖ്യാപനം നടത്തിയത്.
26ാമത് കൊല്‍ക്കത്ത രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അവര്‍ നിലപാട് അറിയിച്ചത്. ഇതോടെ കേന്ദ്രവും മമത സര്‍ക്കാരും തമ്മില്‍ ഈ വഷയത്തിലും അഭിപ്രായ ഭിന്നത ശക്തമാകുകയാണ്.50 ശതമാനം സീറ്റുകളില്‍ പ്രവേശനം അനുവദിച്ച് തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശം.
Discussion about this post