കേന്ദ്ര സര്‍ക്കാരുമായി എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കൂടുതല്‍ സമര രൂപങ്ങളിലേക്ക് കടക്കാന്‍ കര്‍ഷക സംഘടനകള്‍. സിംഘുവിലെ പ്രക്ഷോഭ കേന്ദ്രത്തില്‍ ഇന്ന് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ നിശ്ചയിക്കും. ഈ മാസം പതിനഞ്ചിന് നിശ്ചയിച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കണമോയെന്നതിലും തീരുമാനമെടുക്കും. അതേസമയം, ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭം നാല്‍പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു.
കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായുള്ള ഇന്നലത്തെ ചര്‍ച്ച സമ്ബൂര്‍ണ പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ മാത്രമാകണം ചര്‍ച്ചയെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു. എന്നാല്‍, നിയമം കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു. നിയമങ്ങളുടെ പ്രയോജനം വിവരിച്ചും ഭേദഗതികളെക്കുറിച്ചും മന്ത്രിമാര്‍ വിവരണം തുടര്‍ന്നതോടെ കര്‍ഷക നേതാക്കള്‍ 15 മിനിറ്റോളം മൗനമാചരിച്ച് പ്രതിഷേധിച്ചു.
ഇതിനിടെ 11-ന് സുപ്രീംകോടതിയില്‍ കേസ് വരുന്നുണ്ടെന്നും നേതാക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കൃഷിമന്ത്രി പ്രതികരിച്ചു. പ്രശ്നത്തില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനെ കര്‍ഷക നേതാക്കള്‍ അതിരൂക്ഷമായി എതിര്‍ത്തു. ഇതൊരു നയപരമായ വിഷയമാണെന്നും സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു നേതാക്കളുടെ മറുപടി.
എന്നാല്‍ കോടതിയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമരം ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകുമെന്നും കര്‍ഷക നേതാക്കള്‍ നിലപാട് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടും. 26ന് പതിനായിരക്കണക്കിന് കര്‍ഷകരെ അണിനിരത്തി ട്രാക്റ്റര്‍ പരേഡ് നടത്തുമെന്നും ആള്‍ ഇന്ത്യ കിസാന്‍ സഭ. കൃഷിമന്ത്രിക്കു പുറമെ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, സഹമന്ത്രി സോംപ്രകാശ് എന്നിവരും ഭേദഗതി നിര്‍ദേശം മുന്നോട്ടു വെച്ചെങ്കിലും നേതാക്കള്‍ സമ്മതിച്ചില്ല.
Discussion about this post