കൊച്ചി : കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.കെ ആന്റണി. എല്ലാ പാര്‍ട്ടികളേയും വിലയിരുത്തുമ്പോള്‍ കേരളത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ യു.ഡി.എഫിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് ജനങ്ങള്‍ക്ക് മനസിലാകും. തമ്മില്‍ ഭേദം തൊമ്മനാണന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം അണികളില്‍ കുത്തിവെച്ച വര്‍ഗീയ വിഷം ഇപ്പോള്‍ തിരിഞ്ഞ് കുത്തുകയാണ്. താല്‍ക്കാലിക ലാഭത്തിന് വേണ്ടി 87 ലെ തിരഞ്ഞെടുപ്പില്‍ കേരളമൊട്ടാകെ ജാതി മത വികാരം ആളിക്കത്തിച്ച് മതവികാരം ഉയര്‍ത്തിയാണ് ഇടതുമുന്നണി ജയിച്ചതെന്ന് ആന്റണി ആരോപിച്ചു. കോണ്‍ഗ്രസിലെ പുനസംഘനാ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ച് നില്ക്കാന് ഉമ്മന്‍ ചാണ്ടിക്കും വി.എം സുധിരനും രമേശ് ചെന്നിത്തലക്കുമറിയാമെന്നും ആന്റണി പറഞ്ഞു.
Discussion about this post