തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ട സ്വകാര്യ സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണു മരിച്ചത്.
കരിയകം ചെമ്പക സ്കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. സ്കൂളിനുസമീപം ഓട്ടോറിക്ഷയിലിരുന്നു തീകൊളുത്തിയാണു ശ്രീകുമാര്‍ ജീവനൊടുക്കിയത്.
കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ആറു മാസം മുമ്പ് ശ്രീകുമാറിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതിന്റെ മനോവിഷമവും സാമ്പത്തിക പ്രയാസങ്ങളുമാണു ശ്രീകുമാറിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു ബന്ധുക്കള്‍ പറയുന്നത്.
Discussion about this post