കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അറസ്റ്റിലായ മാതാവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിസംബര്‍ 18 നാണ് കടയ്ക്കാവൂര്‍ പൊലീസ് മാതാവിന്‍റെ പേരില്‍ പോക്സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്നു മുതല്‍ അട്ടക്കുളങ്ങര ജയിലിലാണ്. കടയ്ക്കാവൂരില്‍ യുവതിയെ ഭര്‍ത്താവ് പോക്സോ കേസില്‍ കുരുക്കിയതാണെന്ന ആക്ഷേപത്തില്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. കേസ് ഫയലുകള്‍ ഐ.ജി വിളിപ്പിച്ചു.
യുവതിയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നല്‍കും. പോലീസിനെതിരെ ഉയരുന്ന ആരോപണങ്ങളും ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. മകനെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ തിരുവനന്തപുരം കടയ്ക്കാവൂരില്‍ സ്ത്രീ അറസ്റ്റിലായിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. മകന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കുട്ടിയുടെ അമ്മ അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ ബന്ധുക്കള്‍ ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ളവ രൂപവത്കരിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുടുബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് കുട്ടിയുടെ അമ്മയുടെ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ കുട്ടിയുടെ പിതാവ് പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്.
read also: പ്രണയം മൂത്തു മതം മാറി, ഒടുവിൽ കെട്ടിയ ആൾ ഉപേക്ഷിച്ചതോടെ ഭർത്താവിനെതിരെ വീഡിയോയുമായി ഹിന്ദു യുവതി
കേസില്‍ പൊലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്ന് വനിത കമ്മീഷന്‍ ഉള്‍പ്പടെ ആക്ഷേപം ഉന്നയിച്ചിരുന്നു. കേസില്‍ പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായതായി ആരോപിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വക്കേറ്റ് എന്‍. സുനന്ദയും രംഗത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അമ്മക്കെതിരെയുള്ളത് കള്ളപ്പരാതിയാണോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഐ.ജി ഹര്‍ഷിത അട്ടല്ലൂരി കടയ്ക്കാവൂര്‍ എസ്‌ഐയെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു.
എന്നാല്‍ ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചതെന്ന് കുട്ടികളുടെ പിതാവ് പറഞ്ഞു. ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടതിനാല്‍ ആണ് പോലീസില്‍ പരാതി നല്‍കിയതെന്ന് അച്ഛന്‍ പറഞ്ഞു.
Discussion about this post