കാര്‍വാര്‍: കര്‍ണാടകയിലെ കാര്‍വാറിനടുത്ത് ഐ.എന്‍.എസ് വജ്രഘോഷ് നാവികസേനാത്താവളം പ്രവര്‍ത്തന സജ്ജമായി. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉദ്ഘാടനം ചെയ്ത സേനാത്താവളം സൂയസ് കനാലിന്റെ കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ വിമാനത്താവളമാണ്. കാര്‍വാറില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ള ഐ.എന്‍.എസ് കാടമ്പയും ചേര്‍ത്ത് 1000 ഏത്തറോളം വിസ്തൃതിയുള്ള സൈനികതാവളം യുദ്ധ കപ്പലുകളും, 20 അന്തര്‍വാഹിനികളും, രണ്ട് വിമാനവാഹിനികളും ഉള്‍ക്കൊള്ളുന്നതാണ്.
ആധുനിക സൗകര്യങ്ങളോടു കൂടിയ നാവിക വിമാനത്താവളവും വജ്രഘോഷിലുണ്ട്. പശ്ചിമതീരങ്ങളില്‍ ഇന്ത്യന്‍ സൈനിക കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഐഎന്‍എസ് വജ്രഘോഷിന്റെ സാന്നിധ്യം ഇടയാക്കും
പ്രോജക്ട് സീബേര്‍ഡ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ 1985ല്‍ ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ടമായിട്ടാണ് ഐ.എന്‍.എസ് വജ്രഘോഷ് നിര്‍മ്മിച്ചത്. 25000 കോടി രൂപയാണ് ചിലവ്. ഈ പദ്ധതിയിലെ ഒന്നാംഘട്ട നാവികത്താവളമായ ഐ.എന്‍.എസ് കാടമ്പ നേരത്തെതന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
മുംബൈ, കൊച്ചിപോലുള്ള തുറമുഖങ്ങള്‍ ഇന്ത്യയിലെ രണ്ട് പ്രധാന നാവികത്താവളങ്ങളാണെങ്കിലും അവിടെ വാണിജ്യ ഇടപാടുകളാല്‍ തിരക്ക് കൂടുതലാണ്. എന്നാല്‍ കാര്‍വാറിലേത് ഒറ്റപെട്ട പ്രദേശമായതുകൊണ്ട് തന്നെ നാവികസേനാനീക്കങ്ങള് വളരെ എളുപ്പമായിരിക്കും.രാജ്യത്തെ മികച്ച ആയുധസംഭരണ കേന്ദ്രമായ വജ്രഘോഷില് മിസൈല്‍ ഉള്‍പ്പടെ വന്‍ പ്രതിരോധസംവിധാനങ്ങള്‍ സദാ പ്രവര്‍ത്തന സജ്ജമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തും ആത്മവിശ്വാസവും പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ ഐഎന്‍എസ് വജ്രഘോഷിന്റെ
Discussion about this post