Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേരളത്തിലെ യുവതയ്ക്ക് മാതൃകാപരമായ നേതൃത്വം നല്‍കി എന്നതില്‍ അഭിമാനമുണ്ട്: യുവജനകമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം

രാജ്യമെമ്പാടും യുവത പോരാട്ടം തുടരുകയാണ്. ഡല്‍ഹിയിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും അരങ്ങേറുന്ന കര്‍ഷക സമരത്തിന്റെ നേതൃത്വത്തില്‍ സജീവമായി ചെറുപ്പത്തിന്റെ ബലിഷ്ഠമായ കരങ്ങളുണ്ട്

by Brave India Desk
Jan 12, 2021, 04:34 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്ത് യുവതയുടെ സന്നദ്ധസേന സ്വന്തമായുള്ള സംസ്ഥാനമായി കേരളം ഇന്ന് അടയാളപ്പെടുകയാണെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ഇന്ത്യന്‍ യുവതയുടെ ഉജ്ജ്വല പ്രതീകമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിരവധി അനുഭവങ്ങള്‍ രാജ്യത്തിന് മുന്നില്‍ വയ്‌ക്കുന്നു. മനുഷ്യനെ വിഭജിക്കുന്ന പ്രത്യയശാസ്ത്രത്തിനും അതിന്റെ അധികാര രൂപത്തിനുമെതിരെ പോരാട്ടം നയിക്കുന്നത് ഇന്ത്യയിലെ യൗവനമാണ്.

കൊവിഡ് കാലം യുവതയുടെ കര്‍മ്മോത്സുകതയുടെ ഹൃദയസാക്ഷ്യം കൊണ്ടാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയത് മാന്‍പവറായും കാരുണ്യമായും കൊവിഡ് ബാധിച്ച്‌ മരിച്ചവരെ സംസ്‌കരിക്കാനുള്ള ചങ്കൂറ്റമായും ചെറുപ്പം കേരളത്തിലെ ഓരോ ഘട്ടത്തിലും സജീവമായി ജീവിതത്തെ രേഖപ്പെടുത്തിയ കാലമായിരുന്നു കൊവിഡിന്റേത്. കേരള സംസ്ഥാന യുവജന കമ്മിഷനും ഈ കാലഘട്ടത്തില്‍ കേരളത്തിലെ യുവതയെ ഏകോപിപ്പിക്കുന്നതിന് മാതൃകാപരമായ നേതൃത്വം നല്‍കി എന്നതില്‍ അഭിമാനമുണ്ട്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

രാജ്യമെമ്പാടും യുവത പോരാട്ടം തുടരുകയാണ്. ഡല്‍ഹിയിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും അരങ്ങേറുന്ന കര്‍ഷക സമരത്തിന്റെ നേതൃത്വത്തില്‍ സജീവമായി ചെറുപ്പത്തിന്റെ ബലിഷ്ഠമായ കരങ്ങളുണ്ട്, ചുമലുകളുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ്. ജെ.എന്‍.യുവിലും ജാമിയയിലും,സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലും രാജ്യത്ത് ഉടനീളമുള്ള കലാലയങ്ങളിലും സര്‍വകലാശാലകളിലും പൊലീസിന്റെ ലാത്തിക്ക് മുന്നില്‍ അവര്‍ നിര്‍ഭയമായി ‘ആസാദി’ എന്ന മുദ്രാവാക്യം മുഴക്കുന്നു.

ചോര ഇറ്റിക്കുന്ന പ്രത്യയശാസ്ത്രങ്ങളില്‍ ഭരണകൂടം അഭയം തേടുമ്പോള്‍ നമ്മുടെ യുവാക്കള്‍ ഭരണഘടനയുടെ ആമുഖം ഉറക്കെ വായിച്ചും കവിതകള്‍ ചൊല്ലിയും റോസാപ്പു നീട്ടിയും പുതിയ സമരബോദ്ധ്യങ്ങള്‍ക്ക് തിരികൊളുത്തുന്നു. യുവതിയുടേതാണ് ചരിത്രത്തിന്റെ സ്റ്റിയറിങ് തിരിക്കുന്ന വിരലുകൾ എന്ന് നമുക്കറിയാം. ചെറുപ്പം സഞ്ചരിച്ച പുതുവഴികളാണ് നാം ജീവിക്കുന്ന കാലത്തെ ഇത്രയും ജീവന്മുഖം ആക്കിയത് എന്നത് ജീവിതത്തെ സംബന്ധിക്കുന്ന നേരറിവുകളിൽ ഒന്നാണ്.

എനിക്ക് മരണത്തെ ഭയമില്ല, നിങ്ങളെന്നെ മുന്നിൽ നിന്ന് വേണം വെടിവയ്ക്കാൻ എന്ന് ബ്രിടീഷ് ഗവർണ്ണർക്ക് കത്തെഴുതി വധശിക്ഷയെ അഭിമാനത്തോടെ സ്വീകരിച്ച ഭഗത് സിങ്, ബ്രിട്ടീഷ് പോലീസിന്റെ ലാത്തിച്ചാർജിൽ കൊല്ലപ്പെട്ട ലാല ലജ്പത് റായ്, ജപ്പാനിൽ അടക്കം ഇന്ത്യൻ സ്വതന്ത്ര സമരത്തിന് കേന്ദ്രങ്ങളൊരുക്കി ലോകം സഞ്ചരിച്ച സുഭാഷ് ചന്ദ്ര ബോസ് തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമര ഭൂമിയിലെ ജ്വലിക്കുന്ന നക്ഷത്രങ്ങളുടെ പ്രായം യുവതുടെതാണ്.

പോരാട്ടത്തിന്റെ വിമോചന ഭാഷ ജനിതകത്തിൽ പേറി ലാറ്റിനമേരിക്കൻ ഭൂമിയിൽ സ്വാതന്ത്രത്തിന്റെ ചക്രവാളം ചുവപ്പിച്ചെടുത്ത ചെ ഗുവേര തുടങ്ങി ചെറുപ്പത്തിന്റെ തീപ്പന്തം കരളിൽ കോർത്തു കാലത്തെ തെളിയിച്ചെടുത്ത എത്ര മനുഷ്യർ – എത്ര പോരാളികൾ. Youth Has No Age എന്ന് പാബ്ലോ പിക്കാസോ. യുവത ഒരു മാനസിക ഭാവം കൂടിയായി വളരുന്നത് നാം കാണുന്നുണ്ട്, ചരിത്രത്തിൽ ഉടനീളം. വയസായിട്ടും വയസാകാത്ത മനുഷ്യർ – പോരാളികൾ – അവർ തെളിച്ച വഴികൾ മുന്നിൽ ഇല്ലായിരുന്നെകിൽ നമ്മുടെ കാലം എത്രയോ ഇരുളടഞ്ഞത് ആകുമായിരുന്നു.

യുവത എന്നത് രാജ്യത്തെ നിര്‍വചിക്കുകയും, രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള സമരസപ്പെടാത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, കര്‍ഷക സമര പോരാട്ടങ്ങള്‍ക്കൊപ്പം ഐക്യപ്പെടുകയും, വിദ്യാര്‍ത്ഥികളും യുവജനങ്ങളും മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങുകയും ചെയ്യുന്ന ചരിത്ര മുഹൂര്‍ത്തത്തിലാണ് ഈ വര്‍ഷത്തെ യുവജനദിനത്തെ നമ്മുടെ രാഷ്ട്രം അഭിസംബോധന ചെയ്യുന്നത്. ചിന്ത പറയുന്നു.

Tags: chintha jerome
Share4
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies