Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഒമാന് പുതിയ കിരീടവകാശി; ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന നിയമം മാറ്റി

അധികാരമേല്‍ക്കും മുമ്പ് കിരീടവകാശി മരിച്ചുപോയാല്‍ കിരീടവകാശിയുടെ മൂത്ത മകന്‍ ഭരണമേല്‍ക്കും

by Brave India Desk
Jan 13, 2021, 10:15 am IST
in International
Share on Facebook
Tweet
WhatsApp
Telegram

മസ്‌ക്കത്ത്: ചരിത്രത്തില്‍ ആദ്യമായി ഒമാന് കിരീടവകാശിയെ നിയമിച്ചു. ഭാവിയില്‍ ഒമാന്റെ ഭരണാധികാരിയെ എങ്ങനെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പുതിയ നിയമവും കൊണ്ടുവന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ കാലത്ത് ഭാവി ഭരണാധികാരി ആര് എന്ന് തീരുമാനിച്ചിരുന്നില്ല. അദ്ദേഹം പേര് നിര്‍ദേശിച്ച കത്ത് രഹസ്യമാക്കി വെക്കുകയായിരുന്നു. മരണ ശേഷമാണ് കത്ത് തുറന്നത്. ഇതു പ്രകാരം ഹൈതം ബിന്‍ താരിഖ് ഒമാന്റെ പുതിയ സുല്‍ത്താനായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടു.

ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന പുതിയ നിയമം സുല്‍ത്താന്‍ ഹൈതമിന്റെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതുപ്രകാരം സുല്‍ത്താന്റെ മൂത്ത മകനും കായിക മന്ത്രിയുമായ തയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ് ആണ് ഒമാന്റെ പുതിയ കിരീടവകാശി. ഒമാനില്‍ ആദ്യമയാിട്ടാണ് കിരീടവകാശി സമ്പ്രദായം നടപ്പാക്കുന്നത്. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സുല്‍ത്താന്റെ മൂത്ത മകനായിരിക്കും ഇനി കിരീടവകാശി.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

സുല്‍ത്താന്‍ മരിച്ചാല്‍ കിരീടവകാശി രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കും. കിരീടവകാശിയുടെ മൂത്ത മകന്‍, അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഇങ്ങനെ പോകും ഭരണാധികാരികള്‍. അധികാരമേല്‍ക്കും മുമ്പ് കിരീടവകാശി മരിച്ചുപോയാല്‍ കിരീടവകാശിയുടെ മൂത്ത മകന്‍ ഭരണമേല്‍ക്കും. കിരീടവകാശിക്ക് സഹോദരങ്ങളുണ്ടെങ്കിലും ഭരണം ലഭിക്കുക മൂത്ത മകനാണ്. കിരീടവകാശിക്ക് മക്കളില്ലെങ്കില്‍ മാത്രമാണ് മൂത്ത സഹോദരന് അധികാരം ലഭിക്കുക.

read also: ‘അച്ഛനെ ഇനിയും ഇരുട്ടത്ത് നിര്‍ത്തരുത്’; അപേക്ഷയുമായി വയലാര്‍ ശരത്ചന്ദ്രവര്‍മ

കിരീടവകാശിയുടെ സഹോദരങ്ങള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മൂത്ത സഹോദരന്റെ മകന് അധികാരം ലഭിക്കും. മൂത്ത സഹോദരന് മകനില്ലെങ്കില്‍ സഹോദരങ്ങളുടെ മക്കളില്‍ പ്രായം കൂടിയവര്‍ ആരാണോ ജീവിച്ചിരിപ്പുള്ളത് ആ വ്യക്തി ഭരണം ഏറ്റെടുക്കണം. കിരീടവകാശിക്ക് സഹോദരങ്ങളും മക്കളും ഇല്ലെങ്കില്‍ പിതാവിന്റെ ബന്ധത്തിലുള്ള അമ്മാവന് അധികാരം ലഭിക്കും.

ഭരണാധികാരി മുസ്ലിം ആയിരിക്കണം. ഒമാനികളായ മുസ്ലിം ദമ്ബതികള്‍ക്ക് പിറന്ന വ്യക്തിയുമായിരിക്കണം. ഭരണാധികാരിയുടെ കുറഞ്ഞ പ്രായം 21 വയസാണ് എന്നും പുതിയ നിയമത്തില്‍ പറയുന്നു.

Tags: Oman KingOman Crown Prince
Share38
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies