തൃശൂർ: കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. മസ്തിഷ്ക പ്രവർത്തനം വിലയിരുത്തുന്നതിനായി അദ്ദേഹത്തെ സ്കാനിംഗിന് വിധേയനാക്കാനാണ് അധികൃതരുടെ തീരുമാനം. വെന്റിലേറ്ററിൽ തന്നെ തുടരേണ്ട സാഹചര്യം പരിഗണിച്ച് ട്രക്കിയോസ്ട്രമി ചെയ്യാനും തീരുമാനിച്ചു.
നേരത്തെ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം എംഎൽഎയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബർ ഏഴിനാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം നിലവിൽ ചികിത്സയിലുള്ളത്.
Discussion about this post