കോഴിക്കോട്: ഉയരമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് മൊഴി ചൊല്ലാന്‍ ശ്രമിക്കുന്നെന്ന് പരാതിയുമായി കോഴിക്കോട് നാദാപുരം സ്വദേശിനിയായ ഷഫീന. ഭര്‍ത്താവ് ഷാഫിക്കെതിരെ ഭാര്യയും, മക്കളും കുത്തിയിരുപ്പ് സമരം ആരംഭിച്ചു.
പതിനൊന്ന് വര്‍ഷം മുമ്പാണ് ഷഫീനയെ ഷാഫി വിവാഹം ചെയ്തത്. മൂന്നു വര്‍ഷം മുമ്പ് ഇവര്‍ കുടുംബസമേതം ഗള്‍ഫിലേയ്ക്ക് പോയി. ഒരു മാസത്തിന് ശേഷം ഷാഫി കുടുംബത്തെ നാട്ടിലേയ്ക്ക് അയച്ചു. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ സ്വന്തം വീട്ടിലേയ്ക്ക് പോകാനും ഭാര്യയോട് പറഞ്ഞു. പിന്നീട് ഷാഫി ഭാര്യയെ വിളിക്കുകയോ, ഫോണ്‍ വിളിച്ചാല്‍ എടുക്കുകയോ ചെയ്യാറില്ല. ഇതിനിടയിലാണ് തനിക്ക് ഉയരം പോരെന്ന കാരണം പറഞ്ഞ് ഭര്‍ത്താവ് മൊഴി ചൊല്ലാന്‍ ശ്രമിക്കുന്നതെന്ന് ഷഫീന പറഞ്ഞു.
നിരവധി തവണ ഒത്തൊരുമിപ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടും ഭര്‍ത്താവ് തീരുമാനത്തില്‍ നിന്ന് പിന്മാറാന് തയ്യാറായില്ല. ഇതിനെതുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് ഷഫീനയും മൂന്ന് മക്കളും കുത്തിയിരുപ്പ് സമരം ആരംഭിച്ചത്.
Discussion about this post