സര്‍വ്വ പാപനിവാരണത്തിനായി മൂന്നുനേരവും ശിവമന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്. ഈ ശിവമന്ത്രം സര്‍വ്വ പാപനിവാരണ മന്ത്രം അഥവാ ത്രികാല ജപം എന്നും അറിയപ്പെടുന്നു. ഈ മന്ത്രം ജപിക്കുന്നത് നമ്മള്‍ മനപ്പൂര്‍വം ചെയ്യുന്ന പാപത്തിന്റെ പരിഹാരമായിട്ടല്ല മറിച്ച് അറിയാതെ ചെയ്യുന്ന അല്ലെങ്കില്‍ ചെയ്തിട്ടുള്ള പാപങ്ങള്‍ക്കുള്ള പരിഹാരമായിട്ടാണ്.
ഈ മന്ത്രം നിങ്ങള്‍ പൂജാമുറിയില്‍ നെയ് വിളക്ക് കത്തിച്ചുവെച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് ജപിക്കണം. ഇനി ജപിക്കുമ്പോള്‍ നിങ്ങള്‍ കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കില്‍ വളരെ നല്ലതാണ്.
ഈ മന്ത്രങ്ങള്‍ ജപിക്കാനുള്ള ഉത്തമം ദിവസം എന്നുപറയുന്നത് തിങ്കളാഴ്ച, പ്രദോഷ ദിവസം, ശിവരാത്രി ദിനം അതുപോലെ തിരുവാതിര ദിവസം എന്നിവയാണ്.
ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിര്‍മ്മലാത്മനേ
ഹ്രീം ഐം കലി കല്മഷഹരായ നമ: ശിവായ
ഓം വേദമാര്‍ഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ
സദാശിവായ കാലകേയായ ത്രിവേദാഗ്നയേ നമ ശിവായ
ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ
Discussion about this post