ഖാലിസ്ഥാൻ തീവ്രവാദികളാണ് കർഷക സമരം സ്പോൺസർ ചെയ്യുന്നത്. സമരം ചെയ്യുന്ന കർഷകർ എന്ന് പറയുന്നവർ ഖലിസ്ഥാൻ തീവ്രവാദികളുടെ കൈയിലെ പാവകൾ മാത്രമാണ്. വലിയ തോതിൽ ഫണ്ട് സമാഹരണമാണ് ഖലിസ്ഥാൻ തീവ്രവാദികൾ സമരത്തിന്റെ മറവിൽ സമാഹരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമരം പെട്ടൊന്നൊന്നും അവസാനിക്കില്ല. സമരം നീണ്ടു പോകാൻ തന്നെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ഒറ്റ ആവശ്യത്തിൽ സമരക്കാർ ഉറച്ചു നിൽക്കുന്നത്.
കാരണം അവർക്കും അറിയാം ഒരു നിയമം പാസ്സാക്കിയാൽ സമരം ചെയ്ത് സർക്കാരിനെ കൊണ്ട് അത് പിൻവലിപ്പിക്കാൻ കഴിയില്ല എന്ന്. അങ്ങനെ വരുമ്പോൾ സർക്കാരിനു ഭാവിയിൽ ഒരു നിയമവും കൊണ്ടുവരാൻ കഴിയില്ലല്ലൊ. ആർക്കും സമരം ചെയ്ത് പിൻവലിപ്പിക്കാമല്ലൊ. സർക്കാരിനു കഴിയാത്ത ഒരാവശ്യം മുന്നിൽ നിർത്തി മറ്റ് യാതൊരു ചർച്ചയ്ക്കും തയ്യാറാകാതെ, ഈ സമരം സർക്കാരിന്റെ കാലാവധി തീരുന്നത് വരെ തുടരും എന്നൊക്കെ സമരക്കാർ പറയുന്നെങ്കിൽ സമരത്തിന്റെ മറവിൽ വിഘടന വാദത്തിനും രാജ്യത്തെ ഭിന്നിപ്പിക്കാനുമുള്ള യജ്ഞത്തിനു കോപ്പ് കൂട്ടുകയാണ് ഖലിസ്ഥാൻ തീവ്രവാദികൾ എന്ന് ഉറപ്പാണ്.
ആ അർത്ഥത്തിൽ ഡൽഹി അതിർത്തികളിൽ നടക്കുന്നത് രാജ്യദ്രോഹ സമരമാണ്. ഈ രാജ്യദ്രോഹത്തെ കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണയ്ക്കുന്നത് ബി.ജെ.പി.യെയും അത് വഴി സർക്കാരിനെയും എതിർക്കാനൊരു അവസരം എന്ന നിലയിൽ മാത്രമാണ്. ഇത് വരെയിലും കേന്ദ്ര സർക്കാർ വളരെ സംയമനത്തൊടെയാണ് സമരത്തെ നേരിട്ടത്. ഖലിസ്ഥാൻ തീവ്രവാദം ഒരിക്കൽ ശക്തി പ്രാപിച്ചതും ഭിന്ദ്രൻവാല എന്നൊരു ഭീകരൻ ഭീമാകാരം പൂണ്ടതും സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളം പ്രവേശിക്കേണ്ടി വന്നതും അതിന്റെ ഫലമായി അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതും ഒക്കെ നമുക്ക് ഇന്നും നടുക്കുന്ന ഓർമ്മകളാണ്.
ആ ഭീകരനാളുകളിലേക്കാണ് കർഷക സമരം എന്ന് പേര് പറഞ്ഞ് ഖലിസ്ഥാൻ തീവ്രവാദികൾ രാജ്യത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നത്. അതിനു എല്ലാ പിന്തുണയും നൽകുന്നത് ഇന്ദിര ഗാന്ധിയുടെ കൊച്ചുമോൻ രാഹുൽ ഗാന്ധിയാണെന്നത് ഒരു വിരോധാഭാസം മാത്രം. എന്തായാലും ഈ സമരവും ഖലിസ്ഥാൻ വിഘടനവാദവും വിജയിക്കാൻ പോകുന്നില്ല. ഇത് ഇന്ത്യൻ സർക്കാരാൽ തോല്പിക്കപ്പെടുക തന്നെ ചെയ്യും. വിഘടനവാദവും തീവ്രവാദവും ഇന്ത്യയിൽ വിജയിക്കാൻ പോകുന്നില്ല.
ഈ സമരാഭാസത്തെ കോൺഗ്രസ്സും രാഹുൽ ഗാന്ധിയും പിന്തുണയ്ക്കുക തന്നെയാണ് വേണ്ടത്. അപ്പോൾ രാജ്യദ്രോഹികളോടോപ്പം നിൽക്കുന്ന കോൺഗ്രസ്സ് ജനങ്ങളുടെ മുന്നിൽ തുറന്ന് കാട്ടപ്പെടുകയും ആ പാർട്ടിയുടെ നാശത്തിനു വേഗത കൂട്ടുകയും ചെയ്യും. ആയതിനാൽ സമരവും ഒരാചാരം പോലെ നിരർത്ഥകമായ ചർച്ചയും തുടരട്ടെ. മതിയാകുമ്പോൾ സമരക്കാർ പിരിഞ്ഞു പോയ്ക്കോളൂം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പോലുള്ള നിയമപരിഷ്ക്കാരങ്ങളുമായി ബി.ജെ.പി. സർക്കാരും മുന്നോട്ട് പോകട്ടെ.
പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് ഇപ്പോൾ കേന്ദ്രത്തിൽ ഉള്ളത് എന്നും ആ സർക്കാരിനെ രാജ്യസ്നേഹികൾ നിർലോഭമായി പിന്തുണയ്ക്കും എന്നും ഞാൻ കരുതുന്നു. 2024 ലും ഈ സർക്കാർ തന്നെ തുടരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. കോൺഗ്രസ്സ് പാർട്ടി ഇനി ഇന്ത്യ ഭരിക്കാനുള്ള സാധ്യത എന്നെന്നേക്കുമായി ഇല്ലാതായി എന്നും കരുതുകയാണ്. അതിനുള്ള അർഹത കോൺഗ്രസ്സുകാർ തന്നെയാണ് ഇല്ലാതാക്കിയത്.
കെ .പി. സുകുമാരൻ
Discussion about this post