ജയ്പൂര്‍ : കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പേര് മാറ്റി അവതരിപ്പിക്കാന്‍ ഒരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. ആയുഷ്മാന്‍ ഭാരത് മഹാത്മാ ഗാന്ധി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയെന്നാണ് പുതിയ പേര്. മഹാത്മാ ഗാന്ധിയുടെ ചരമവാര്‍ഷികമായ ജനുവരി 30 ന് പേര് മാറ്റി പുതിയ പദ്ധതിയായി ആയുഷ്മാന്‍ ഭാരത് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
സംസ്ഥാനത്തെ വലിയ ഒരു ശതമാനം ആളുകള്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതിയുടെ നേട്ടം കോൺഗ്രസിന്റേതാക്കി സ്വന്തമാക്കാനാണ് അശോക് ഗെലോട്ട് സര്‍ക്കാരിന്റെ നീക്കം.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയ്ക്ക് സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റി അവതരിപ്പിക്കുന്നത്.







