ലഖ്നൗ: ഹിന്ദു ദൈവങ്ങൾക്കെതിര അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ‘താണ്ഡവ്‘, ‘മിർസാപുർ‘ തുടങ്ങിയ വെബ് സീരീസുകൾക്കെതിരെ നടപടി ശക്തമാക്കി യുപി സർക്കാർ. താണ്ഡവിലെ അഭിനേതാക്കളായ സെയ്ഫ് അലി ഖാൻ, സീഷാൻ അയൂബ്, ആമസോൺ ഇന്ത്യ കണ്ടന്റ് മേധാവി തുടങ്ങിയവർക്കെതിരെ യുപി പൊലീസ് കേസെടുത്തു. മിർസാപുർ വെബ് സീരീസിന്റെ നിർമ്മാതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
സാമൂഹികവും മതപരവും പ്രാദേശികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് മിർസാപുർ വെബ് സീരീസിന്റെ ഉള്ളടക്കമെന്ന് പരാതിക്കാരനായ അരവിന്ദ് ചതുർവേദി ആരോപിക്കുന്നു. വെബ് സീരീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരാതി നൽകിയതായി മിർസാപുർ എം പിയും അപ്നാ ദൾ ദേശീയ പ്രസിഡന്റുമായ അനുപ്രിയ പട്ടേലും അറിയിച്ചു.
മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ തരത്തിലാണ് താണ്ഡവ് എന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ടിരുന്നു. തുടർന്ന് ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ആമസോണ്‍ ഒറിജിനല്‍ കണ്ടെന്റ് മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ്, നിര്‍മ്മാതാവ് ഹിമാന്‍ഷു മെഹ്‌റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍.
മതവികാരം വ്രണപ്പെടുത്തുന്നു എന്ന പേരില്‍ സീരീസിനെതിരെ ഡല്‍ഹി പോലീസില്‍ പരാതി ലഭിച്ചിരുന്നു. ബി.ജെ.പി. ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദു സംഘടനകളും വിമര്‍ശനമുന്നയിച്ചിരുന്നു. സീരീസ് നിരോധിക്കണം എന്നും ആവശ്യമുയര്‍ന്നിരുന്നു.
അതേസമയം താണ്ഡവ് വെബ് സീരീസിന്റെ അണിയറ പ്രവർത്തകർ മാപ്പപേക്ഷയുമായി രംഗത്ത് വന്നിട്ടുണ്ട്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ബോധപൂർവ്വം ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്ന് മാപ്പപേക്ഷയിൽ പറയുന്നു.
Discussion about this post