കാഞ്ഞിരപ്പള്ളി: മുക്കൂട്ടുതറയിലെ കോളജ് വിദ്യാര്‍ത്ഥിനി ജെസ്ന മരിയയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം കേന്ദ്രഏജന്‍സികള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നിവേദനം നല്കി പിതാവ് കൊല്ലമുള കുന്നത്തു വീട്ടില്‍ ജെയിംസ് ജോസഫ്. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ ഇതു സംബന്ധിച്ച നിവേദനം യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് കൈമാറി.
2018 മാര്‍ച്ച് 22 നാണ് ജെസ്നയെ കാണാതായതിന് പിന്നാലെ വെച്ചൂച്ചിറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പിന്നീട് ഇത് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വര്‍ഷം മൂന്നായിട്ടും ഒരു തുമ്പും പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഊഹാപോഹങ്ങളും അസത്യങ്ങളും പ്രചരിക്കുന്നു. ഇതു വരെ തനിക്കോ തന്റെ കുടുംബത്തിനോ തൃപ്തികരമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ജെയിംസ് ജോസഫ് പരാതിയില്‍ പറയുന്നു. ഇക്കാരണം കൊണ്ട് തന്നെ ജെസ്നയുടെ തിരോധാനം കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post