കോട്ടയം: മുണ്ടക്കയത്തെ എണ്‍പതുകാരന്റെ മരണത്തിന് കാരണം ഭക്ഷണം കഴിക്കാത്തതാണെന്ന് സൂചന. ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നുമാണ് പ്രാഥമികപോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആണ് പൊടിയന്റെ മരണകാരണം സംബന്ധിച്ച ആദ്യ സൂചനകള്‍ പുറത്തു വന്നത്.
മുണ്ടക്കയം അമ്ബനിയില്‍ തൊടിയില്‍ വീട്ടില്‍ പൊടിയനാണ് (80) മരിച്ചത്.ചൊവ്വാഴ്ചയാണ് പൊടിയനെയും ഭാര്യ അമ്മിണിയെയും ആശാവര്‍ക്കര്‍മാര്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്.വിവരം പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും അറിയിച്ചു. അമ്മിണിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങള്‍; ആന്ധ്രാപ്രദേശില്‍ ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നു
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പൊടിയന്‍ മരിച്ചിരുന്നു.അതേസമയം പട്ടിണി മരണമാണോ എന്ന് സ്ഥിരീകരിക്കാനായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു.ഇളയമകനൊപ്പമായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. ഇവരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ മകന്‍ താമസമുണ്ടെങ്കിലും മാതാപിതാക്കളെ ശ്രദ്ധിച്ചിരുന്നില്ല. ഇവര്‍ ജോലിക്ക് പോകുമ്പോള്‍ സമീപവാസികളോ ബന്ധുക്കളോ ഭക്ഷണം നല്‍കാതിരിക്കാന്‍ വീടിന് മുന്നില്‍ നായയെ കെട്ടിയിട്ടിരുന്നു












