രഹ്‌നയുടെ പങ്കാളി മനോജിന് മാനസികമായി ഡിപ്രഷൻ ഉണ്ടെന്ന് എഴുതിയിട്ട ഫേസ്‌ബുക്ക് പോസ്റ്റ് വീണ്ടും വൈറലാകുന്നു. പോസ്റ്റ് ഇങ്ങനെ,
കുറച്ച് നാളായി ഞാൻ സെൽഫ് ഐസൊലേഷനിൽ ആണ്, പുറത്ത് ഇറങ്ങാനോ ആളുകളോട് ഇടപെടാനോ ജോലി ചെയ്യാനോ ഒട്ടും താല്പര്യം തോന്നാത്ത അവസ്ഥ . കൂട്ടുകാരോടും എന്നെ കാണാൻ താല്പര്യപ്പെട്ട് വരുന്നവരോടും ഫോണിൽ സംസാരിക്കാൻ ശ്രമിക്കുന്നവരോടും എല്ലാം അകലം പാലിക്കുന്ന അവസ്ഥ. എന്നെ ഇതിനെല്ലാം നിർബന്ധിച്ചാൽ ദേഷ്യം വരുന്നു എവിടെയും അധികസമയം ചിലവഴിക്കാൻ പോലും കഴിയുന്നില്ല പെട്ടെന്ന് വീട്ടിൽ തിരിച്ചെത്തി കിടക്കാൻ ആണ് ത്വര. എന്നാൽ വീട്ടിൽ ഉള്ളവരോട് അവരെ വെറുപ്പിക്കും വരെ നിർത്താതെ സംസാരിക്കുന്നു.
രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേര്‍പിരിഞ്ഞു: പിരിയുന്നത് പരസ്പര സമ്മതത്തോടെ
അവരുടെ കാര്യങ്ങളിൽ അമിത ഉത്കണ്ടതോന്നുന്നു . കൂടുതലും എന്തെന്നറിയാത്ത വിഷാദം വരുന്നു. ഇടയ്ക്ക് ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി എനർജി അകാൻ ശ്രമിക്കുന്നുണ്ട് അതും മിക്കപ്പോഴും അത് ഓവർ ആയി പോകുന്നു. ചില വിഷയങ്ങളിലേ അമിത ആത്മവിശ്വാസവും മുൻ ധാരണകളും പലപ്പോഴും പണി തരുന്നുണ്ട്. ഇടക്ക് വല്ലാതെ വയലന്റ് ആയി പോകുന്നുണ്ട് അതിന്റെ ദൂഷ്യവശങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പങ്കാളി ആണ്, ഒന്നും മനസിലാകാതെ ആൾ എന്റെ ഫസ്‌ട്രേഷന്റെ മൊത്തം ഇര ആയി മാറേണ്ടി വരുന്നു.
ഇപ്പോൾ പോയി പോയി വയലൻസ് സംസാരത്തിൽ നിന്ന് എല്ലാം മാറി സ്വയം പീഡിപ്പിക്കുന്നതിലും ശാരീരിക അക്രമങ്ങളിലേക്കും വരെ എത്തി. എന്റെ same മാനസികാവസ്ഥ അനുഭവിക്കുന്നവർ ഉണ്ടോ? എന്താണ് ഇതിന് പരിഹാരം?
സൈക്കോളജി പഠിച്ചവർ മാത്രം ആധികാരിക അഭിപ്രായം പറഞ്ഞാൽ മതി, അല്ലാതെ ട്രോളാനും മുറിവിൽ കുത്താനും നിൽക്കുന്നവർ ‘മരിക്കുക അല്ലെങ്കിൽ കൊല്ലുക’ എന്നതാണ് ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ എന്ന് ഓർക്കുന്നത് നന്നായിരിക്കും എനിക്കും നിങ്ങൾക്കും.
Nb::ഡോക്ടറെ സജസ്റ്റ് ചെയ്യുന്നവർ പൊതുബോധപ്രൊഡക്റ്റോ അന്ത’വിശ്വാസിയോ’ സദാചാര മലരോ മുൻവിധി ഉള്ളവരോ അല്ലാത്തവരെ സജസ്റ്റ് ചെയ്യുക, ഇത്തരക്കാരുടെ ഉപദേശം മടുത്തിട്ടാണ് ഇവിടെ പബ്ലിക് ആയി പോസ്റ്റ് ഇട്ടത്












