ബീജിംഗ്: കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ രാജ്യത്ത് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാൻ കൂട്ടാക്കാതെ ചൈന. ഇതോടെ കേരളത്തിലേതടക്കം പതിനായിരത്തോളം മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. എം.ബി.ബി.എസിന് പുറമേ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളില്‍ പഠിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരി മുതലാണ് വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയത്. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ തിരികെ കോളേജിലേക്കെത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തോട് സർവ്വകലാശാലകൾ പ്രതികരിച്ചിട്ടില്ല. ലക്ഷക്കണക്കിന് രൂപ ഫീസ് അടച്ചാണ് വിദ്യാർത്ഥികൾ പഠനം നടത്തുന്നത്.
ഈ സാഹചര്യത്തിൽ ധനനഷ്ടത്തിന് പുറമെ പഠനം മുടങ്ങുമോയെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നുണ്ട്. വിഷയത്തിൽ ചൈനയിലെ ഇന്ത്യൻ എംബസിയെയും കേന്ദ്ര സർക്കാരിനെയും സമീപിക്കാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികളെന്ന് സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post