ബെയ്ജിങ് : കിഴക്കന്‍ ചൈനയിലെ ദയാങ് ജില്ലയില്‍ നായവളര്‍ത്തലിന് സമ്പൂര്‍ണ നിരോധനം. ജില്ലയില്‍ ഒരിടത്തും ഇനിമുതല്‍ നായ്ക്കളെ കണ്ടുപോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് ആരെങ്കിലും നായകളെ വളര്‍ത്താന്‍ തുനിഞ്ഞാല്‍ ആ നിമിഷംതന്നെ അവയെ കൊല്ലുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൃഗങ്ങളെ വളര്‍ത്താന്‍ ലൈസന്‍സുള്ളവരെയും നായ്ക്കളെ വളര്‍ത്തുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്. തെരുവുനായ്ക്കള്‍ പൊതുജനങ്ങളെ ആക്രമിക്കുന്നത് തടയുന്നതിനും പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുമാണ് നായവളര്‍ത്തല്‍ നിരോധിക്കുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം, തെരുവുനായ്ക്കള്‍ ഉപദ്രവിക്കുന്നതിന്റെ പേരില്‍ നായവളര്‍ത്തല്‍ തന്നെ നിരോധിച്ച അധികൃതരുടെ നീക്കമാണ് മൃഗസ്നേഹികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ത്തിയത്.
അതേസമയം, നായവളര്‍ത്തല്‍ നിരോധിച്ച ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ മൃഗസ്നേഹികള്‍ രംഗത്തെത്തി. ഒറ്റ മക്കള്‍ സമ്പ്രദായം നടപ്പാക്കിയിരിക്കുന്നത് മൂലം കടുത്ത ഏകാന്തത അനുഭവിക്കുന്ന ചൈനയിലെ മാതാപിതാക്കള്‍ക്ക് വലിയ ആശ്വാസമായിരുന്നു വളര്‍ത്തുനായ്ക്കളെന്ന് മൃഗസ്നേഹികള്‍ ചൂണ്ടിക്കാട്ടുന്നു. നായ് സ്നേഹം മൂത്ത ചൈനയിലെ ആളുകള്‍ ഇറച്ചിക്കായി കൊല്ലാന്‍ കൊണ്ടുപോകുന്ന നായ്ക്കളെ ലോറികള്‍ തടഞ്ഞുനിര്‍ത്തി മോചിപ്പിക്കുന്ന സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ടു ചെയ്തിരുന്നു.
Discussion about this post