ശ്രീനഗര്‍ : തലയ്ക്ക് പത്തു ലക്ഷം രൂപ വിലയിട്ടിരുന്ന പാക്ക് ഭീകരനെ ഇന്ത്യന്‍ സൈന്യം വെടിവച്ചു കൊന്നു. പുല്‍വാമ ജില്ലയില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ വെടിവയ്പിലാണ് ലഷ്കര്‍ ഇ തൊയിബയുടെ മുതിര്‍ന്ന അംഗം ഇര്‍ഷാദ് ഗാനി കൊല്ലപ്പെട്ടത്.
ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരുപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്. പൊലീസിനു നേരെ ഭീകരര്‍ ആദ്യം വെടിയുതിര്‍ത്തു. പിന്നിട് പോലിസറിയിച്ചതിനെ ത്തുടര്‍ന്ന് സൈന്യം സ്ഥലത്തെത്തി. പൊലീസും സൈന്യവും സംയുക്തമായി ചേര്‍ന്ന് നടത്തിയ ശക്തമായ ആക്രമണത്തില്‍ ഭീകരന് കൊല്ലപ്പെടുകയായിരുന്നു.
പുല്‍വാമയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള കാകപോറ സ്വദേശിയാണ് ഇയാള്‍. 2013 ജൂണില്‍ ഹൈദര്‍പോറയില്‍ വച്ച് എട്ടു സൈനികരെ കൊലപ്പെടുത്തിയ ശേഷംഒളിവിലായിരുന്നു.
Discussion about this post