ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭരതിക്ക് രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ. 2016ല്‍ ഡല്‍ഹി എയിംസിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് കോടതി വിധി. ഡല്‍ഹി ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
എന്നാല്‍ കേസില്‍ അപ്പീല്‍ നല്കാന് എംഎല്‍എയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികളായ നാല് പേരെ കോടതി വെറുതെ വിട്ടു. കോടതി ഉത്തരവിനെതിരെ സോംനാഥ് ഭാരതി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കും.
Discussion about this post