ഡൽഹി: ഗാൽവൻ യുദ്ധവീരൻ കേണൽ സന്തോഷ് ബാബുവിന് രാഷ്ട്രത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് മഹാവീര ചക്രം നൽകി ആദരിക്കും.
ഗാല്വൻ താഴ്വരയിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് കുമാറിന്റെ പോരാട്ട വീര്യത്തിനുള്ള അംഗീകാരമായാണ് കേന്ദ്ര സർക്കാർ യുദ്ധകാലത്തെ രണ്ടാമത്തെ വലിയ ധീരതാ പുരസ്കാരമായ മഹാവീര ചക്രം നൽകുന്നത്. ഗാല്വൻ സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പുരസ്കാരങ്ങൾ നൽകാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കുകയായിരുന്നു.
അതിർത്തി ലംഘിക്കാൻ ശ്രമിച്ച ചൈനീസ് സേനയെ ധീരമായി എതിരിട്ട് തുരത്തിയോടിച്ച ഇന്ത്യൻ സൈന്യത്തെ നയിച്ച പോരാളിയായിരുന്നു കേണൽ സന്തോഷ് ബാബു. കഴിഞ്ഞ ജൂൺ 15നായിരുന്നു ഗാല്വൻ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ നാൽപ്പതോളം ചൈനീസ് സൈനികരെ വകവരുത്തി ഇന്ത്യ ചൈനയുടെ കുതന്ത്രങ്ങൾ പരാജയപ്പെടുത്തിയിരുന്നു.
Discussion about this post