ഡല്‍ഹി: രാമക്ഷേത്രത്തില്‍ ഇന്ത്യയുടെ ആത്മാവ് വസിക്കുന്നുണ്ടെന്ന് അറിഞ്ഞതിനാലാണ് ബാബറിനെ പോലുള്ള വിദേശ ആക്രമണകാരികള്‍ ക്ഷേത്രം പൊളിക്കാന്‍ തെരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ ബാബ്റി മസ്ജിദ് പൊളിച്ചുമാറ്റിയതോടെ ചരിത്രപരമായ തെറ്റ് തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ശ്രീ രാമ ജന്മ ഭൂമി മന്ദിര്‍ നിധി സമര്‍പ്പണ അഭിയാന് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യയില്‍ പള്ളിയില്ലായിരുന്നുവെന്നും ചരിത്രത്തില്‍ തെളിവുണ്ടെന്നും മന്ത്രി പറഞ്ഞു.
അയോധ്യയില്‍ നടന്നതിന് താനും സാക്ഷിയാണ്. അന്ന് താനും ഒരു കര്‍സേവകനായി അയോധ്യയിലുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ച് മാറ്റി ഇന്ത്യയ്ക്ക് ഒരു പുതിയ ഉദയം നല്‍കിയെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post