ഇന്ത്യയുടെ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനാഘോഷ വേളയിൽ പ്രത്യേക ഇമോജിയുമായി ട്വിറ്റർ. ത്രിവർണ്ണം വിരിയിച്ച് വ്യോമസേനാ വിമാനങ്ങൾ പറന്നു പോകുന്ന ചിത്രമാണ് ട്വിറ്റർ ഇമോജിയാക്കിയിരിക്കുന്നത്. രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് ഇമോജി ട്വീറ്റ് ചെയ്യും.
കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ റിപ്പബ്ലിക് ദിന പരേഡ് നേരിട്ട് വീക്ഷിക്കുന്നതിന് നിയന്ത്രണമുണ്ട്. ഈ അവസരത്തിൽ ജനങ്ങളെ ആഘോഷത്തിന്റെ ഭാഗമായി ഒരുമിപ്പിക്കാനാണ് പുതിയ ഇമോജി അവതരിപ്പിച്ചിരിക്കുന്നതെന്ന് ട്വിറ്റർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
‘ടച്ച് ദി സ്കൈസ്‘ ഹാഷ്ടാഗിൽ ഇന്ത്യൻ വ്യോമസേനയും ഇമോജി ട്വീറ്റ് ചെയ്യും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, ഉറുദു, കന്നഡ, പഞ്ചാബി, മറാത്തി, മലയാളം, ബംഗാളി, തെലുഗു, ഗുജറാത്തി എന്നീ ഭാഷകളിലും ലഭ്യമാകുന്ന ഇമോജി ജനുവരി 30 വരെ ലഭ്യമായിരിക്കും.
ഇത് ആറാം വർഷമാണ് പ്രത്യേക ഇമോജിയുമായി ട്വിറ്റർ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ ഭൂപടം, ത്രിവർണ്ണം, ഇന്ത്യാ ഗേറ്റ്, അശോക ചക്രം, ഇന്ത്യാ ഗേറ്റിന്റെ ത്രിവർണ്ണ രൂപം എന്നിവയൊക്കെ മുൻ വർഷങ്ങളിൽ ട്വിറ്റർ ഇമോജിയാക്കിയിരുന്നു.
Discussion about this post