പ്രശസ്ത എഴുത്തുകാരൻ കെപി സുകുമാരന്റെ കുറിപ്പിലെ ഒരു കമന്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മലയാള മാധ്യമങ്ങളും ഇടതുപക്ഷവും കോൺഗ്രസും ഡൽഹിയിൽ നടന്ന അരാജകത്വത്തെ ന്യായീകരിക്കുന്നത് കാണുമ്പോൾ നാളെ ചൈനയോ പാകിസ്ഥാനോ ഇന്ത്യക്കെതിരെ യുദ്ധത്തിന് വന്നാലും അത് മോദിക്കെതിരെ എന്ന് പറഞ്ഞു ചൈനയെ സപ്പോർട് ചെയ്യാൻ ഇവർ മടിക്കില്ല എന്നാണ് ആ കമന്റ്.
കെപി സുകുമാരന്റെ പോസ്റ്റ് ഇങ്ങനെ, തലസ്ഥാന നഗരിയിൽ അരാജകത്വം സൃഷ്ടിച്ച് ട്രാക്ടറുമായി പൂന്ത് വിളയാടിയ ഒരു തെമ്മാടി അവന്റെ മരണക്കളി കൊണ്ട് തന്നെ ട്രാക്ടർ മറിഞ്ഞ് അതിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞ ശവത്തെ ആകെ മൂടി മറച്ചുകൊണ്ട് പോലീസ് വെടി വെച്ചിട്ടാണു കൊന്നത് എന്ന നുണ പ്രചരിപ്പിച്ച് കലാപം ആളിക്കത്തിക്കാനും ശ്രമിച്ചു സമരക്കാരും മാധ്യമങ്ങളും. വെടിവയ്പ്പ് നടന്നിട്ടില്ല എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ് എന്നതോ പോട്ടെ, വെടി വയ്പ്പിൽ മരിച്ചതാണെങ്കിൽ എന്തിനാണ് ശവം ആകെ മൂടി വയ്ക്കുന്നത്?
ട്രാക്ടറിനടിയിൽ പെട്ട് ചതഞ്ഞത് മറച്ചു വയ്ക്കാനാണ് ആകെ മൂടിയത്. എന്നിട്ടും ആ ശവത്തെ കാണിച്ച് സർക്കാർ വിരുദ്ധ കലാപം സൃഷ്ടിക്കാനാണ് ഇന്ത്യയിലെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിച്ചത്. ഇതൊക്കെ ജനങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. നീച പ്രചരണങ്ങൾ കൊണ്ട് സത്യത്തെ മൂടി വയ്ക്കാൻ കഴിയില്ല. നിഷ്പക്ഷരും രാജ്യസ്നേഹികളും ബി.ജെ.പി. സർക്കാരിന്റെ പിന്നിൽ അണി ചേരുക തന്നെ ചെയ്യും.
Discussion about this post