ഡൽഹിയിൽ നടക്കുന്ന അതിക്രമങ്ങളെ വെറും കർഷകസമരം എന്ന പേരിൽ മലയാള മാധ്യമങ്ങൾ അനുകൂലിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ജിതിൻ ജേക്കബ്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ, നിയമപാലകർ തല്ലു കൊണ്ടോണം. കയ്യിൽ വാളും തോക്കും എല്ലാം ഉണ്ട്. അവരുടെ ആക്രമണം എല്ലാം സഹിക്കണം. 100 ൽ അധികം പൊലീസ് ഉദ്യോഗസ്ഥർ ആണ് ആശുപത്രിയിൽ കിടക്കുന്നത്. പക്ഷെ എന്നാലും കുറ്റം മുഴുവൻ നിയമപാലകർക്കാണ്, ഭരണകൂടത്തിനാണ്.
നമ്മളാണ് ഫാസിസ്റ്റുകളും, അസഹിഷ്ണുതക്കാരും.. അങ്ങനെയേ മതതീവ്രവാദികളുടെയും, രാജ്യദ്രോഹികളുടെയും എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്ന കേരളത്തിലെ മാധ്യമ ക്രിമിനലുകൾ കാണിക്കൂ.. തീവ്രവാദികൾക്കും, രാജ്യദ്രോഹികൾക്കും മറുപടി നൽകേണ്ടത് അവർ കാട്ടികൂട്ടുന്ന അക്രമവും, കൊള്ളയും എല്ലാം കണ്ടില്ലെന്ന് നടിച്ചും, അതിന്റ ഭീകരത ഏറ്റുവാങ്ങിയും അല്ല. മനോരമയിലെ മാമൻ മാത്യു അല്ല നരേന്ദ്രമോദിയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കിയത്.
രാജ്യത്തിനെതിരായ അക്രമം ആണിത്. ലോകം എന്ത് പറയുന്നു, ഇവിടുത്തെ മാധ്യമ നപുംസകങ്ങളും, സാംസ്ക്കാരിക നായകളും എന്ത് പറയുന്നു എന്നല്ല നോക്കേണ്ടത്. തീവ്രവാദികൾക്ക് അവർക്ക് മനസിലാകുന്ന ഭാഷയിൽ മറുപടി കൊടുക്കണം. അല്ലെങ്കിൽ രാജ്യത്തെ ജനത്തിന് ഭരണകൂടത്തിൽ വിശ്വാസം നഷ്ട്ടമാകും. പിന്നെ എന്ത് ഉണ്ടാകും എന്നൂഹിക്കാമല്ലോ..
Discussion about this post