ഡല്‍ഹി: അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍. കര്‍ഷക പ്രസ്ഥാനങ്ങളുടെ മറവില്‍ നടക്കുന്ന പ്രതിഷേധങ്ങളും കയ്യേറ്റങ്ങളും എന്തുവിലകൊടുത്തും തടയാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ മജിസ്ര്‌ടേറ്റുമാര്‍ക്കും, എസ്പിമാര്‍ക്കും ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു. കയ്യേറ്റം നീക്കം ചെയ്യുന്നതിന് തീരുമാനമെടുക്കാന്‍ ഡിഎം, എസ്പി എന്നിവര്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുപി ഗേറ്റ് പിക്കറ്റ് സ്ഥലം ഒഴിയാന്‍ ജില്ലാ ഭരണകൂടം കര്‍ഷകര്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്ന് ഗാസിയാബാദ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു. പിക്കറ്റ് സൈറ്റ് ഇന്ന് തന്നെ ശൂന്യമാക്കണം എന്നാണ് യോഗിയുടെ നിര്‍ദേശം. ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. യുപി ഗേറ്റിലെ പിക്കറ്റ് സ്ഥലം കാലിയാക്കാന്‍ കര്‍ഷകര്‍ക്ക് ജില്ലാ ഭരണകൂടം അന്ത്യശാസനം നല്‍കി. ഇന്ന് രാത്രികൊണ്ട് എ്ല്ലാവരും ഒഴിഞ്ഞു പോകണം. ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശങ്കര്‍ പാണ്ഡെ, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ സ്ഥലത്ത് പിക്കറ്റിങ് ആരംഭിച്ചു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള നടപടിയും ആരംഭിച്ചു കഴിഞ്ഞു.
ഡല്‍ഹിയില്‍ റിപ്പബ്ലിക് പരേഡിനിടെ പ്രതിഷേധക്കാര്‍ നടത്തിയ കലാപത്തില്‍ വ്യാപക എതിര്‍പ്പാണ് ഉയരുന്നത്. യുപി ഡല്‍ഹി ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നതിനെതിരെ ഗാസിയാബാദിലെ പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. ഗാസിയാബാദിലെ സമരസ്ഥലത്തെ വെള്ളവും വൈദ്യുതിയും സര്‍ക്കാര്‍ തടഞ്ഞു. പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്.
പോലീസിന്റെയും അര്‍ദ്ധസൈനികരുടെയും എണ്ണം വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധക്കാര്‍ ആശങ്കാകുലരാണ്. രാകേഷ് ടിക്കായത്തിന്റെ പ്രസംഗം വൈറലായതും പ്രതിഷേധക്കാരില്‍ ഭയം ഉണ്ടാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ ബലമായി നീക്കം ചെയ്യാനാണ് യുപി ഭരണകൂടത്തിന്റെ തീരുമാനം. പ്രക്ഷോഭം നടന്ന സ്ഥലത്ത് പൊലീസിന്റെയും അര്‍ദ്ധസൈനികരുടെയും എണ്ണം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍, മുന്നോട്ടുള്ള നീക്കങ്ങളെ കുറിച്ച് കര്‍ഷക നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതായും സൂചനയുണ്ട്.
Discussion about this post