ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) കാറ്ററിംഗ് വിഭാഗം 2021 ഫെബ്രുവരി 1 മുതല്‍ പുനരാരംഭിക്കും. ഐആര്‍സിടിസിയുടെ ഇ-കാറ്ററിംഗ് സേവനങ്ങള്‍ പുനരാരംഭിക്കുന്നത് യാത്രാ അനുഭവം കൂടുതല്‍ ആസ്വാദ്യകരമാക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ‘ഫുഡ് ഓണ്‍ ട്രാക്ക്’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നും ‘ഫുഡ് ഓണ്‍ ട്രാക്ക്’ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം. യാത്രക്കാര്‍ക്ക് അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും വിവിധതരം ഭക്ഷണ ഓപ്ഷനുകളില്‍ നിന്നും മികച്ച ഭക്ഷണം തിരഞ്ഞെടുക്കാനും സാധിക്കും.
റെയില്‍വേ യാത്രക്കാര്‍ക്ക് അവരുടെ യാത്രാ വിശദാംശങ്ങളായ പിഎന്‍ആര്‍ നമ്പര്‍, ട്രെയിനിന്റെ പേര്, സീറ്റ് / ബെര്‍ത്ത് നമ്പര്‍ എന്നിവ നല്കി ഈ ഇ-കാറ്ററിംഗ് ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈനായി ട്രെയിനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ട്രെയിനിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനം ഉപയോഗിച്ച് യാത്രക്കാര്‍ക്ക് അവരുടെ ഇരിപ്പിടത്തില്‍ രുചികരമായ ഭക്ഷണം ലഭിക്കും. റെയില്‍വേ ഫുഡ് മെനുവും പുതുക്കിയിട്ടുണ്ട്.
ഫുഡ് ഓണ്‍ ട്രാക്ക്’ വെബ്സൈറ്റ് വഴി എങ്ങനെ ഭക്ഷണം ബുക്ക് ചെയ്യാം?
ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് www.ecatering.irctc.co.in എന്ന ഹോംപേജില്‍ അവരുടെ പിഎന്‍ആര്‍ നല്‍കാം
ഡ്രോപ്പ് ഡൌണ്‍ മെനുവില്‍ സ്റ്റേഷനുകളുടെ പട്ടിക ദൃശ്യമാകും. ട്രെയിന്റെ പേരും പിഎന്‍ആര്‍ നമ്പറും നല്‍കുക.
ഭക്ഷണം എത്തിക്കേണ്ട റെയില്‍വേ സ്റ്റേഷന് തിരഞ്ഞെടുത്ത ശേഷം, ഭക്ഷ്യവസ്തുക്കളുടെ വിലയ്ക്കൊപ്പം മെനു കാണാന്‍ സാധിക്കും.
ഇപ്പോള്‍, യാത്രക്കാര്‍ക്ക് വെണ്ടറെ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യേണ്ട ഭക്ഷ്യവസ്തുക്കള്‍ തിരഞ്ഞെടുക്കാം.
ഓണ്‍ലൈന്‍ ഓര്‍ഡര്‍ നല്കുമ്പോള്, യാത്രക്കാരന് പേയ്മെന്റ് രീതി തിരഞ്ഞെടുക്കേണ്ടതുണ്ട്, അതായത് ഓണ്‍ലൈന്‍ പേയ്മെന്റ് അല്ലെങ്കില്‍ ക്യാഷ് ഓണ്‍ ഡെലിവറി.
Discussion about this post