ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കർശന നടപടി തുടരുന്നു. കേസിൽ ഇതുവരെ 38 എഫ് ഐ ആറുകൾ പൊലീസ് തയ്യാറാക്കി. 84 പേർ അറസ്റ്റിലായി.
അക്രമികളെ പിടികൂടുന്നതിന് വേണ്ടി പഞ്ചാബിലെ ജലന്ധറിൽ പൊലീസ് ഇന്ന് റെയ്ഡ് നടത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നിശാൻ സാഹിബ് പതാക ഉയർത്തിയ ജുഗ്രാജ് സിംഗ്, നവ്പ്രീത് സിംഗ് എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കണ്വർപാൽ സിംഗ് ഗോൾഡി എന്നയാളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കർഷക നിയമങ്ങൾ പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ നടന്ന അതിക്രമങ്ങളിൽ ഡൽഹിയിൽ കലാപ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു. റിപ്പബ്ലിക് ദിന പരേഡ് നടക്കവെ നിരവധി സമരക്കാർ ട്രാക്ടറുകളിൽ എത്തി പൊലീസിനെ ആക്രമിക്കുകയും ചെങ്കോട്ടക്ക് കേടുപടുകൾ വരുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
Discussion about this post