മക്ക : വെള്ളിയാഴ്ച വൈകിട്ട് മക്ക ഗ്രാന്‍ഡ് മോസ്ക്കില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി. നേരത്തേ മരിച്ച രണ്ടു പേരെ കൂടാതെ ഒമ്പതു പേര് കൂടി അപകടത്തില്‍ മരിച്ചതായി വിദേശകാര്യ വാക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
പാലക്കാട് സ്വദേശിനി മൂമിനയും ബംഗാളില്‍ നിന്നെത്തിയ മുനീസ അഹമ്മദുമാണ് നേരത്തേ മരിച്ചതായി നേരത്തേ സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാര്‍.
മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് മക്കയില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുമെന്ന് വിദേശകാര്യ വാക്താവ് അറിയിച്ചു. മക്കയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും ഇന്ത്യ തുറന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടുകൂടിയായിരുന്നു അപകടം.കനത്ത മഴയിലും കാറ്റിലും ക്രെയിന്‍ പൊട്ടി വീഴുകയായിരുന്നു. വൈകുന്നേരം മഗ്രിബ് നമസ്കാരത്തിനു തൊട്ടുമുമ്പായിരുന്നു അപകടം. ഹറം വികസനത്തിനായി സ്ഥാപിച്ചിരുന്ന ക്രെയിനാണ് തകര്‍ന്നുവീണത്.
Discussion about this post