ഡൽഹി: സിനിമാ തിയേറ്ററുകളിൽ ആളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ. ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്തെ മുഴുവൻ സിനിമാ തിയേറ്ററുകളിലും മുഴുവൻ സീറ്റുകളിലും ആളെ പ്രവേശിപ്പിക്കാം.
കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാവണം ആളെ പ്രവേശിപ്പിക്കുന്നതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു.സിനിമാ തിയേറ്ററുകളിൽ പൂർണ്ണമായും ആളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
തിയേറ്ററുകളിലെ തിക്കും തിരക്കും ഒഴിവാക്കാൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം പരമാവധി ഉപയോഗിക്കണമെന്നും കേന്ദ്ര മന്ത്രി അഭ്യർത്ഥിച്ചു.







