കൊല്ലം: ജനകീയ ഗായകൻ സോമദാസിന്റെ മരണത്തിലും വില്ലനായത് മദ്യമെന്ന് റിപ്പോർട്ട്. കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഒരു സ്റ്റേജ് ഷോയിൽ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. കരൾ രോഗത്തെ തുടർന്ന് മദ്യപിക്കാന്‍ പാടില്ലാതിരുന്ന സോമദാസ് ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചതാണ് നില കൂടുതൽ വഷളാക്കിയതെന്ന് കരുതുന്നു. മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് കരളിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചതായി സോമദാസുമായി അടുപ്പമുള്ളവർ പറയുന്നു.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായകനാണ് സോമദാസ്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാർത്ഥിയായും സോമദാസ് എത്തിയിരുന്നു. നാല് മക്കളുടെ പിതാവാണ് കൊല്ലം ചാത്തന്നൂർ സ്വദേശിയായ സോമദാസ്.












