ഡൽഹി: ലഡാക്കിന്റെ വിദ്യാഭ്യാസ വികസനത്തിനായി കേന്ദ്ര സർവ്വകലാശാല സ്ഥാപിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ വ്യക്തമാക്കി. വിവിധ എൻ ജി ഓകളുടെയും സ്വകാര്യ മേഖലയുടെയും സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെ രാജ്യത്ത് നൂറ് സൈനിക സ്കൂളുകൾ സ്ഥാപിക്കും.
വിദ്യാഭ്യാസ രംഗത്തെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പതിനയ്യായിരം സ്കൂളുകൾ ശാക്തീകരിക്കും.
ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകും. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച ദുരിതത്തിൽ നിന്നും കരകയറുന്നതിനായി സുസ്ഥിര വികസനത്തിന് ഊന്നൽ നൽകുമെന്നും ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണ വേളയിൽ വ്യക്തമാക്കി.
Discussion about this post