ഇരിങ്ങാലക്കുട: ലോക റിക്കാര്‍ഡുകള്‍ ഭേദിച്ച് കേരളത്തിന്റെ സാംസ്കാരിക നൃത്തകലാരൂപമായ തിരുവാതിരക്കളിയും ,ഇരിങ്ങാലക്കുടയും തനിമ സാംസ്കാരികോത്സവവും ലോകത്തിന്റെ നെറുകയില്‍. .ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഗിന്നസ് അഡ്ജുഡിക്കേറ്റര്‍ ഫോര്‍ച്യൂണ ബര്‍ക്ക് തനിമ മെഗാ തിരുവാതിരകളി ഗിന്നസ് റിക്കാര്‍ഡ് ബുക്കില്‍ രേഖപ്പെടുത്തി.
തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന തനിമ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളി ആയിരുന്നു ഇത്. കലാകേരളത്തിനു സുപരിചിതമായ തിരുവാതിര എന്ന അനുഷ്ഠാനകല ചരിത്രത്തില്‍ തന്നെ പുതിയൊരിടം നേടുകയായിരുന്നു. ലോകവിസ്മയമായി മാറിയ മെഗാ തിരുവാതിര അരങ്ങേറിയത് ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിലാണ്.
ഉദ്ഘാടനചടങ്ങ് സിനിമാതാരം കവിയൂര്‍ പൊന്നമ്മ നിലവിളക്ക് കൊളുത്തിയതോടെ ആരംഭിച്ചു. തോമസ് ഉണ്ണിയാടന് എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ്.ജയ, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയി, തൃശൂര്‍ റൂറല്‍ എസ്പി വിജയകുമാര്‍, മുന്‍ എംപി സാവിത്രി ലക്ഷ്മണന്, ചലച്ചിത്രതാരം ഇടവേള ബാബു, തിരുവാതിര കോ ഓര്‍ഡിനേറ്റര്‍ ജിത ബിനോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Discussion about this post