കാസർകോട് ∙ യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ ഭക്തരുടെ വികാരം മനസ്സിലാക്കിയുള്ള നടപടികളും നിയമനിർമാണവും ഉണ്ടാകുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിനു തുടക്കമിട്ടു രമേശ് ചെന്നിത്തല നയിക്കുന്ന ‘സംശുദ്ധം സദ്ഭരണം’ ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും.
ശബരിമലയിൽ എൽഡിഎഫ് മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഭക്ത ജനങ്ങളുടെ വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ പഴയ സത്യവാങ്മൂലം പുതുക്കി നൽകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. മുൻ യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തി പുതിയതു നൽകി ശബരിമല വിധി എൽഡിഎഫ് ചോദിച്ചുവാങ്ങുകയായിരുന്നു.
കോടതി വിധി വന്ന് ഇത്ര നാളായിട്ടും പ്രശ്ന പരിഹാരത്തിനായി എൽഡിഎഫ് ഒന്നും ചെയ്തിട്ടില്ല. യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തരുടെ താൽപര്യം മനസിലാക്കിയുള്ള നിയമനിർമാണം നടത്തുമെന്നു രമേശ് ചെന്നിത്തലയും പറഞ്ഞു.
Discussion about this post