മലപ്പുറം: മലപ്പുറം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഡ്രൈവർ ശബരി എന്ന മുത്തുകുമാറും (34) സഹായി അയ്യപ്പനുമാണ്(40) മരിച്ചത്.
മരിച്ച അയ്യപ്പൻ മലമ്പുഴ സ്വദേശിയും ശബരി തമിഴ്നാട് മധുകര സ്വദേശിയുമാണ്. തിരൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിർമ്മാണ പ്രവർത്തികൾക്ക് ഉപയോഗിക്കുന്ന കമ്പിയായിരുന്നു ലോറിയിലുണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് മുപ്പതടി താഴ്ചയിലേക്ക് വീണ ലോറിയിൽ നിന്ന് വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെയും സഹായിയെയും പുറത്തെത്തിച്ചത്. പൊലീസും, നാട്ടുകാരം ചേർന്ന് നാലര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച മുമ്പും ഇവിടെ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. പ്രദേശം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു.
Discussion about this post