കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ദീപക് ഹല്‍ദാര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണു റിപ്പോര്‍ട്ട്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം അനുവദിക്കുന്നില്ലെന്നു ഹല്‍ദാര്‍ പറഞ്ഞു.
ഡയമണ്ട് ഹാര്‍ബറില്‍ നിന്നു രണ്ടു തവണ നിയമസഭാംഗമായ ആളാണ് ദീപക് ഹല്‍ദാര്‍. 2017 മുതല്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം അനുവദിക്കുന്നില്ലെന്ന് ഹല്‍ദാര്‍ ആരോപിച്ചു.
ബിജെപി നേതാവ് സോവന്‍ ചാറ്റര്‍ജിയുടെ അടുത്തയാളാണ് ഹല്‍ദാര്‍. ഈയിടെ ചാറ്റര്‍ജിയുമായി ഹല്‍ദാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post