ന്യൂഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 7 സീറ്റുകളിലും ബിജെപി ഉന്നത വിജയം കൈവരിക്കാൻ കാരണം ആം ആദ്മി പാർട്ടിയാണെന്ന് ഇൻഡി സഖ്യത്തിൽ കുറ്റപ്പെടുത്തൽ. എഎപിയോടൊപ്പമല്ല തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നതെങ്കിൽ കോൺഗ്രസിന് വിജയിക്കാൻ കഴിയുമായിരുന്നു എന്ന് കോൺഗ്രസ് നേതാവ് അഭിഷേക് ദത്ത് വ്യക്തമാക്കി.
മദ്യനയ അഴിമതി ഡൽഹിയിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായി. തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രതിയാക്കുന്നത്. കൂടാതെ അഴിമതിയിൽ പങ്കാളികളായ സത്യേന്ദർ കുമാർ ജയിനും മനീഷ് കുമാർ സിസോദിയയും എല്ലാം ജയിലിൽ ആയത് ഇൻഡി സഖ്യത്തിന് വലിയ വെല്ലുവിളി ഉണ്ടാക്കി. ഇതെല്ലാം കാരണം കോൺഗ്രസിന് ആണ് നഷ്ടം ഉണ്ടായത് എന്നും അഭിഷേക് ദത്ത് പ്രതികരിച്ചു.
ഡൽഹി മന്ത്രി അതിഷിക്കെതിരെയും അഭിഷേക് രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി. ജലക്ഷാമത്തിന്റെ പേരും പറഞ്ഞ് ധർണ നടത്തി അതിഷി നാടകം കളിക്കുകയാണ്. പൊതുജനങ്ങൾക്ക് വേണ്ട സൗകര്യം ഒരുക്കലാണ് ഒരു മന്ത്രിയുടെ ജോലി. എന്നാൽ അതിഷി ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനാകാതെ ഡൽഹിയിൽ വെള്ളമില്ല എന്നും പറഞ്ഞ് ധർണ നടത്തുന്നു. ഇത് ആം ആദ്മി പാർട്ടിക്ക് തന്നെയാണ് വലിയ നഷ്ടം ഉണ്ടാക്കുക എന്നും കോൺഗ്രസ് നേതാവ് അഭിഷേക് ദത്ത് കുറ്റപ്പെടുത്തി.
Discussion about this post