അടൂർ: മദ്യലഹരിയിൽ അച്ഛൻ ഏഴുവയസ്സുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ചു. പത്തനംതിട്ടയിലെ അടൂർ പള്ളിക്കൽ സ്വദേശി ശ്രീകുമാറാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പഠിച്ചില്ലെന്ന് പറഞ്ഞാണ് ശ്രീകുമാർ മകന്റെ കാലിൽ ചട്ടുകം വെച്ച് പൊള്ളിച്ചത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. കുട്ടിയുടെ വയറിലും മറ്റ് ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്.
കുട്ടിയുടെ അമ്മ വിവരം അയല്‍വാസികളോട് പറയുകയും തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇയാൾ ഇതിന് മുമ്പും കുട്ടിയെ ഉപദ്രവിച്ചിരുന്നതായി അയൽക്കാർ പറയുന്നു. നിലവിൽ കുട്ടി അടൂർ ചൈൽഡ് ഹോമിലാണ്.












