ഹൈദരാബാദ്: ഭാര്യക്ക് ഗര്‍ഭം ധരിക്കാനുള്ള പൂജകള്‍ക്കായി ക്ഷേത്ര വിഗ്രഹങ്ങള്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍. ചുവരില്‍ തൂക്കാവുന്ന പിച്ചള പൂശിയ ശ്രീലക്ഷ്മി നരസിംഹ സ്വാമിയുടെയും നാഗദേവതയുടെ വിഗ്രഹങ്ങള്‍ ഇവരില്‍ നിന്നും പൊലീസ് കണ്ടെത്തി. ബഞ്ചാര ഹില്‍സിലെ ഫിലിം നഗറിലെ ദീന്‍ ദയാല്‍ നഗറില്‍ നിന്നുള്ള തൊഴിലാളിയായ എസ്. സിദ്ധേഷ് എന്ന സിദ്ദുവും ഭാര്യ എസ്. സുജാതയുമാണ് മോഷണം നടത്തിയത്.
തെലങ്കാനയിലെ ഹൈദരാബാദിലെ കുല്‍സുംപുര പൊലീസാണ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. മോഷണം നടത്താന്‍ ഭാര്യയും ഇയാള്‍ക്ക് സഹായം ചെയ്തതായി പൊലീസ് കണ്ടെത്തി. നാഗദേവത, കട്ട മൈസമ്മ, ശ്രീലക്ഷ്മി നരസിംഹ എന്നിവരുടെ വിഗ്രഹങ്ങള്‍ വീട്ടില്‍ വെച്ച് പൂജിച്ചാല്‍ പിശാചുക്കളില്‍ നിന്ന് രക്ഷ നേടാമെന്നും വേഗം ഭാര്യ ഗര്‍ഭം ധരിക്കുമെന്നുമുള്ള സുഹൃത്തിന്റെ ഉപദേശ പ്രകാരമാണ് ഇരുവരും മോഷണത്തിന് പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഇതിന് പിന്നാലെ സിദ്ദു ലങ്കാര്‍ ഹൗസിലെയും കുല്‍സുംപുരയിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയത്. രണ്ടുമാസത്തിനിടെയാണ് ഇരുക്ഷേത്രങ്ങളിലും കവര്‍ച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
Discussion about this post