പഹൽഗാം ആക്രമണത്തിന് ഭീകരരെ സഹായിച്ച കശ്മീർ സ്വദേശിയായ ഭീകരൻ അറസ്റ്റിൽ. പാകിസ്താൻ പിന്തുണയുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) ഭീകരർക്ക് ലോജിസ്റ്റിക്കൽ പിന്തുണ നൽകിയ കുറ്റത്തിനാണ് കശ്മീർ സ്വദേശിയെ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തത്. ഇയാൾ ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബ അംഗമാണെന്നാണ് പ്രാഥമിക വിവരം.
ലഷ്കർ-ഇ-തൊയ്ബ ഭീകരനായ കുൽഗാം നിവാസിയായ 26 കാരനായ മുഹമ്മദ് യൂസഫ് കട്ടാരിയയെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.ഓപ്പറേഷൻ മഹാദേവിൽ കണ്ടെടുത്ത ആയുധങ്ങളുടെ വിശകലനത്തെ തുടർന്നാണ് കതാരിയയുടെ അറസ്റ്റ്.
കരാർ ജോലിയിൽ ജോലി ചെയ്യുകയും പ്രാദേശത്തെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്ന കതാരിയ ഏതാനും മാസങ്ങൾക്ക് മുമ്പ് തീവ്രവാദികളുമായി ബന്ധപ്പെടുകയും അവരുടെ നീക്കങ്ങളെ സഹായിക്കാൻ തുടങ്ങുകയും ചെയ്തുവെന്നാണ് വിവരം.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മാസങ്ങൾക്ക് മുമ്പ് കുൽഗാമിലെ വനപ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ ലഷ്‌കർ ഗ്രൂപ്പിനെ സഹായിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികൾക്ക് അഭയം നൽകിയതിന് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പഹൽഗാം നിവാസികളായ ബട്കോട്ടയിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തർ, ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തർ എന്നിവർ നിരോധിത പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള മൂന്ന് സായുധ ഭീകരർക്ക് താമസം, ഭക്ഷണം, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവ നൽകിയതായി എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post