കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനെ വൈക്കം പോലീസാണ് മർദിച്ചത്. പോലീസ് ജീപ്പിൽ കെഎസ്ആർടിസ് ബസ് തട്ടിയെന്ന് പറഞ്ഞ് പോലീസ് തല്ലുകയായിരുന്നെന്നാണ് പരാതി.
മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ ബസ് വൈക്കത്തിന് അടുത്ത് ഉല്ലലയിൽ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ബസ് തട്ടി പോലീസ് ജീപ്പിന്റെ സൈഡ് മിറർ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദനം. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.












