Wednesday, September 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയില്ലായിരുന്നുവെങ്കിൽ ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമായി മാറിയേനെ;ടിപി സെൻകുമാർ

by Brave India Desk
Sep 24, 2025, 09:02 pm IST
in Kerala
Share on FacebookTweetWhatsAppTelegram

നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിൽ വരാതിരുന്നിരുന്നു എങ്കിൽ ഇന്ന് ഇന്ത്യ ഒരു ഇസ്ലാമിക – ഇവാൻജെലിസ്റ്റ് രാജ്യമായി മാറുന്ന ഘട്ടത്തിൽ എത്തി നിന്നേനെയെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ.  കമ്മ്യൂണൽ വയലൻസ് ബിൽ എന്ന 2011 ഇൽ കൊണ്ടുവന്ന ഒരു ബിൽ തന്നെ ഹിന്ദുക്കളെ , ആര് അക്രമം കാണിച്ചാലും ഹിന്ദുവിനെ പ്രതിയാക്കാനുള്ളതായിരുന്നു. അതായത് ഒരു ഹിന്ദുവിന്റെ വീട്ടിൽ കയറി ഒരു ന്യുനപക്ഷ സമുദായക്കാരൻ ഒരു കുട്ടിയെ റേപ്പ് ചെയ്താൽ അതിന്റെ പ്രതി പോലും ആ ഹിന്ദു ആവുന്ന വിധത്തിലായിരുന്നു കമ്മ്യൂണൽ വയലൻസ് ബിൽ 2011 എന്ന് പറയുന്ന ബിൽ യുപിഎ ഗവണ്മെന്റ് കൊണ്ട് വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറയുന്നത്.

ഞാൻ കേരളത്തിലെ ബിജെപിയിൽ അംഗമല്ല.ഞാൻ ഇതുവരെ അംഗത്വം എടുത്തിട്ടില്ല.പലരും ചൂണ്ടികാണിക്കുന്നതുപോലെ ബിജെപി നേതാവായ സെൻകുമാർ പറഞ്ഞു എന്ന് പറയുന്നത് തെറ്റാണ്.ഞാൻ പറയുന്നതിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ല.ഞാൻ ഈ കാര്യം കൃത്യമായി പറയുന്നതിന് കാരണം ഞാൻ ഇനി എഴുതാൻ പോകുന്ന കാര്യങ്ങൾ ബിജെപിയുടെ പേരിൽ ആക്ഷേപിക്കപ്പെടരുത്.അത് ടിപി സെൻകുമാറിന്റെ സ്വന്തം എഴുത്താണ്. ആക്ഷേപം ഉള്ളവർ എനിക്കെതിരെ ആക്ഷേപം പറഞ്ഞോട്ടെ.ബിജെപിയിൽ അംഗം അല്ലെങ്കിലും ദേശീയ പ്രസ്ഥാനങ്ങളോട് അടുത്ത് നിൽക്കുകയും, അവരോടൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. അതിന് പ്രത്യേകം മെമ്പർഷിപ്പ് ഒന്നും ആവശ്യമില്ല. അതുകൊണ്ടുതന്നെ ആ ദേശീയ പ്രസ്ഥാനങ്ങളിൽ നിന്നും കിട്ടുന്ന അറിവ് കൂടി വെച്ച് എനിക്ക് സ്വന്തമായി ഉള്ള അറിവും വെച്ച് ഭാരതത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും ജനസംഖ്യകളിലെ വ്യതിയാനവും വരാൻ പോകുന്ന വലിയ അപകടത്തെക്കുറിച്ചും നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താനാണ് ഞാൻ ഇത് എഴുതുന്നത്.

Stories you may like

മുഖം വെളുക്കാൻ ബീറ്റ്റൂട്ട്;തള്ളല്ല കാര്യം,പരീക്ഷിച്ച് വിജയിച്ചത്

പോലീസ് ജീപ്പിൽ ബസ് തട്ടി, കെഎസ്ആർടിസി ഡ്രൈവറെ പഞ്ഞിക്കിട്ട് പോലീസ്

2014 ൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദിജിയുടെ നേത്രൃത്വത്തിൽ ഒരു സർക്കാർ ഇന്ത്യയിൽ വരാതിരുന്നിരുന്നു എങ്കിൽ ഇന്ന് ഇന്ത്യ ഒരു ഇസ്ലാമിക – ഇവാൻജെലിസ്റ്റ് രാജ്യമായി മാറുന്ന ഘട്ടത്തിൽ എത്തി നിന്നേനെ.അത്രയും തീക്ഷ്ണമായിട്ടുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരുന്നത്. കമ്മ്യൂണൽ വയലൻസ് ബിൽ എന്ന 2011 ഇൽ കൊണ്ടുവന്ന ഒരു ബിൽ തന്നെ ഹിന്ദുക്കളെ , ആര് അക്രമം കാണിച്ചാലും ഹിന്ദുവിനെ പ്രതിയാക്കാനുള്ളതായിരുന്നു. അതായത് ഒരു ഹിന്ദുവിന്റെ വീട്ടിൽ കയറി ഒരു ന്യുനപക്ഷ സമുദായക്കാരൻ ഒരു കുട്ടിയെ റേപ്പ് ചെയ്താൽ അതിന്റെ പ്രതി പോലും ആ ഹിന്ദു ആവുന്ന വിധത്തിലായിരുന്നു കമ്മ്യൂണൽ വയലൻസ് ബിൽ 2011 എന്ന് പറയുന്ന ബിൽ യുപിഎ ഗവണ്മെന്റ് കൊണ്ട് വന്നത്.

ഹിന്ദുവിന്റെ ഭാഗ്യത്തിന് അതൊരു നിയമമായി മാറിയില്ല.ഇതുപോലെയുള്ള കാര്യങ്ങളൊക്കെവെച്ച് നോക്കുമ്പോൾ ഇന്ന് കേരളത്തിന്റെ ഉള്ളിൽ ഹിന്ദു എന്ന് പറയുന്ന ഒരു വിഭാഗം, ആ വിഭാഗത്തിലാണല്ലോ എസ്എൻഡിപിയും എൻഎസ്സ്എസ്സും ഒക്കെ ഉൾപ്പെടുന്ന ആൾക്കാർ ഉള്ളത്.ഹിന്ദു വിഭാഗത്തിൽ ഇവർ രണ്ടും കൂടാതെ തന്നെ വിശ്വകർമ്മരുണ്ട്, ധീവരരുണ്ട് പിന്നെ കുറച്ചുകൂടി ജനസംഖ്യ കുറഞ്ഞ നിരവധി കമ്മ്യൂണിറ്റികൾ ഉണ്ട്. സിദ്ധനർ ഉണ്ട് അതുപോലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കൂടുതൽ ജനസംഖ്യ ഉള്ള ആൾക്കാരുമുണ്ട് കുറഞ്ഞ ജനസംഖ്യ ഉള്ള ആൾക്കാരുമുണ്ട്.അതുപോലെ ഷെഡ്യൂൾ ട്രൈബുകളും ഉണ്ട്. പക്ഷേ ഇതിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രണ്ട വിഭാഗങ്ങളാണ് , മാത്രമല്ല സാമ്പത്തികമായും മറ്റു കാര്യങ്ങളിലും മുന്നിട്ട് നിൽക്കുന്ന വിഭാഗങ്ങളാണ് എസ്എൻഡിപിയും എൻഎസ്സ്എസ്സും.
നമ്മൾ കാണേണ്ടത് കേരളം ജനന നിരക്കിന്റെ കാര്യത്തിൽ ഏതു ഘട്ടത്തിൽ എത്തി നിൽക്കുന്നു എന്നതാണ്. എത്ര ജനസംഖ്യയുണ്ട് ഈ രണ്ട് സംഘടനകൾക്കുമെന്ന് നമ്മൾ മനസ്സിലാക്കണം.അത് മനസ്സിലാക്കിയാൽ നമുക്ക് കൃത്യമായിട്ട് മനസ്സിലാകും അധികം വൈകാതെ ഇപ്പോൾ മൂക്കിനൊപ്പം വെള്ളത്തിൽ നിൽക്കുന്ന ഇവരുടെ തലയ്ക്ക് മുകളിൽ പോയി വെള്ളം നിൽക്കും എന്ന്. തലയ്ക്ക് മുകളിൽ വെള്ളം വന്നാൽ എന്ത് സംഭവിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ. അത് തന്നെയാണ് ഇവർക്കും സംഭവിക്കാൻ പോകുന്നത്. ഇത് മനസ്സിലാക്കാതെ ഇപ്പോഴും സ്വന്തം കാര്യത്തിന് വേണ്ടി , വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി ഈ സംഘടനകളിൽപ്പെട്ട
97 ശതമാനം ജനങ്ങളേയും , സമുദായത്തിലെ ആൾക്കാരെയും പറ്റിച്ചു , അല്ലെങ്കിൽ അവർക്ക് വേണ്ടി ഒന്നും ചെയ്യാതെ അവരെ അപകടത്തിലേക്ക് കൊണ്ട് ചാടിക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്.

ഇതിന്റെ ഒരു ചരിത്രം നോക്കിയാൽ എസ്എൻഡിപി 1903ൽ ഡോ പല്പുവിന്റെ ശ്രമഫലമായിട്ട് ശ്രീനാരായണ ഗുരുദേവനും കുമാരനാശാനും വാവൂട്ട് സംഘം എന്നതിൽ നിന്ന് ആരംഭിച്ച ഒരു പ്രസ്ഥാനമാണ്. എൻഎസ്സ്എസ്സ് ആകട്ടെ 1914 ൽ ഏറ്റവും ബഹുമാന്യനായ മന്നത്തു പദ്മനാഭൻ അദ്ദേഹം നേതൃത്വം കൊടുത്തു ഉണ്ടാക്കിയ സംഘടനയാണ്. അത് ഉണ്ടാകുന്നത് നായർ സമുദായ ഭൃത്യ ജന സംഘം അതിന് രണ്ട് വര്ഷം മുൻപ് ഉണ്ടാക്കിയ ഒരു സംഘടന, പിന്നീട് നായർ സർവീസ് സൊസൈറ്റിയായി 1914 ൽ രെജിസ്റ്റർ ചെയ്യുന്നു.അതിന് ശേഷം വളരെയധികം നല്ല കാര്യങ്ങൾ ഈ സമുദായങ്ങൾക്കുവേണ്ടിയും പൊതുവെയും ചെയ്തുകൊടുക്കുവാൻ ഈ
സംഘടനകൾക്ക് സാധിച്ചിട്ടുണ്ട്.അത് ഏറ്റവും നന്നായിട്ട് വന്നത് മഹാനായ മന്നത്തു പദ്മനാഭനും മഹാനായ ആർ ശങ്കറും ഒരുമിച്ചു പ്രവർത്തിച്ച സമയത്താണ്. അവർ ഒരു ഹിന്ദു മഹാമണ്ഡലം ഉണ്ടാക്കുകയും ഹിന്ദുക്കൾക്ക് പൊതുവെ ഉത്തേജനം നൽകാനും അവരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റുന്നതിനും വേണ്ടി പ്രവർത്തിച്ചു തുടങ്ങിയതാണ്. എന്തായാലും അത് നന്നാകുന്നതിൽ , ഇങ്ങനെ വളരുന്നതിൽ കുറേ പേർക്ക് വളരെ എതിർപ്പുണ്ടായിരുന്നു. അതുകൊണ്ട് നഷ്ടം സംഭവിക്കുമായിരുന്ന ചിലർ ഇടങ്കോൽ ഇടുകയും അവരെ തമ്മിൽ തെറ്റിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

അതിന് ശേഷം ഈ സംഘടനകൾ പിന്നീട് കുറച്ചുകാലം ശ്രീ വെള്ളാപ്പള്ളിയുടേയും ശ്രീ സുകുമാരൻ നായരുടേയും നേതൃത്വത്തിൽ അടുത്തെങ്കിലും വീണ്ടും മറ്റുള്ളവരുടെ ഇടപെടലുകൾ കാരണം അകന്നുപോകുകയുമാണ് ഉണ്ടായത്.അതുകൊണ്ട് നഷ്ടം ഉണ്ടാകുന്നത് ആർക്കാണ് ? പൊതുവെയുള്ള ഹിന്ദു സമുദായത്തിനാണ്. ഇപ്പോഴത്തെ ജനസംഖ്യ നോക്കുക. അതുപോലെ സ്ഥാപനങ്ങൾ നോക്കുക. ഞാൻ പറയുകയാണെങ്കിൽ ബഹുമാനപ്പെട്ട മന്നവും ബഹുമാനപ്പെട്ട ശങ്കറും പോയതിനുശേഷം എന്തുമാത്രം സ്ഥാപനങ്ങളാണ് ഈ രണ്ട് സംഘടനകളും ഉണ്ടാക്കിയിട്ടുള്ളത് ? ഈ സമുദായങ്ങളിലെ ആർക്കൊക്കെയാണ് പ്രയോജനം കിട്ടുന്നത് ?
വാസ്തവത്തിൽ ഈ രണ്ട് സംഘടനകളിലെയും പ്രധാന സംഭാവനയായി കിട്ടുന്നത് എന്താണെന്നു വെച്ചാൽ വിവാഹത്തിന് ശാഖയിലെയോ കരയോഗത്തിലെയോ ആളുകൾ വന്ന് അത് രെജിസ്റ്റർ ചെയ്തു കൊടുക്കും. മരണം ഉണ്ടായാൽ കുറേ അധികം സ്ഥലങ്ങളിൽ അതിന്റെ സഹായത്തിന് കരയോഗത്തിലെയോ ശാഖയിലെയോ ആൾക്കാർ വന്ന് അത് ചെയ്യും. പിന്നെ സ്കൂളിലെയും കോളേജിലെയും അഡ്മിഷന്റെയും നിയമനത്തിന്റെയും കാര്യത്തിൽ , അതിൽ ഒരു സാമുദായിക സംഘട – ഞാൻ കൃത്യമായി പറയുന്നില്ല അവർ സമുദായത്തിൽ നിന്ന് തന്നെ ആൾക്കാരെ എടുക്കുന്നു പക്ഷെ ഏറ്റവും കൂടുതൽ പൈസ കൊടുക്കുന്ന ആൾക്കാരെ എടുക്കുന്നു. ഞാൻ അറിയുന്നത് ആ പൈസ കുറച്ചു താലൂക്ക് യുണിയനിലേക്ക് കിട്ടുന്നുണ്ട് എന്ന് തന്നെയാണ്.

പക്ഷെ മറ്റൊരു സംഘടന ചെയ്യുന്നത് നിയമനത്തിന് ലേലം വിളി നടത്തുകയും അത് ഏത് കമ്മ്യൂണിറ്റിയിൽ നിന്നായാലും അവരുടെ സ്വന്തം കമ്മ്യൂണിറ്റിക്ക് ഒന്നും കൊടുക്കാതെ ഏറ്റവും കൂടുതൽ പൈസ തരുന്നയാൾക്ക് കൊടുക്കുകയും , ആ പൈസ കള്ളപ്പണമായിട്ട് ഉപയോഗിക്കുകയും ചെയ്യുന്നു.സമുദായത്തിന് യാതൊരു പ്രയോജനവും ഇല്ല. ഇതുപോലെ കോളേജ് അഡ്മിഷന് , ഇപ്പോൾ കോളേജ് അഡ്മിഷന് ഒക്കെ വലിയ ഡിമാൻഡ് ഇല്ല, പക്ഷേ ഡിമാൻഡ് ഉള്ള ചില മേഖലകൾ ഉണ്ട്.അതിന് സ്വന്തം കമ്മ്യൂണിറ്റിയിൽ നിന്ന് വരെ പൈസ വാങ്ങുന്നു. അതിൽ ഒരു സമുദായം അങ്ങനെ പൈസ വാങ്ങുന്നില്ല എന്നും ഞാൻ കേട്ടിട്ടുണ്ട്.പക്ഷേ എന്തായാലും ബഹുമാനപ്പെട്ട മന്നത്തിന്റെയും ബഹുമാനപ്പെട്ട ആർ ശങ്കറിന്റെയും നിര്യാണത്തിന് ശേഷം ഈ സംഘടനകൾക്ക് കാര്യമായിട്ടുള്ള വളർച്ചയുണ്ടായിട്ടില്ല.
അന്നുണ്ടായിരുന്നത് ഏകേദശം എന്തോ അതിൽ നിന്ന് വളരെ കുറവ് മാത്രം , ചിലയിടത്തൊക്കെ വളരെ കുറഞ്ഞു പോയിട്ടുമുണ്ട്.
ഉദാഹരണത്തിന് ശങ്കേഴ്സ് ഹോസ്പിറ്റൽ,കൊല്ലം. അത് വർഷങ്ങൾക്ക് മുൻപ് എത്ര നല്ല ഹോസ്പിറ്റൽ ആയിരുന്നു , ഇപ്പോൾ എങ്ങനെയാണ് എന്ന് നോക്കിയാൽ മതി.
ഇനി മൈക്രോ ഫൈനാൻസിനെപ്പറ്റി നോക്കാം. ആയിരക്കണക്കിന് കോടി രൂപ, അത് ചെറിയ പലിശയ്ക്ക് എടുത്തിട്ട് 12 -13 -14 ശതമാനം പലിശയ്ക്ക് വാങ്ങി സ്ത്രീകൾക്കോ ചെറിയ സംഘങ്ങൾക്കോ കൊടുത്തു അവർ മറ്റു മാർഗത്തിൽ പണം കിട്ടാത്ത സ്ഥിതിയിൽ , ഇതുവഴി പണം ലഭിച്ചതുകൊണ്ട് ആദ്യം വളരെ സന്തോഷത്തിലായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു ? കിട്ടുന്ന പലിശയ്ക്ക് ഒരു ശതമാനത്തിൽ കൂടുതൽ പലിശയ്ക്ക് ഈ സ്ത്രീകൾക്കും മറ്റ് സംഘങ്ങൾക്കും ഈ പണം കൊടുക്കുന്നത് എന്തുകൊണ്ടാണ് ? ഒരു ശതമാനം കൂടുതൽ ഉണ്ടെങ്കിൽ പോലും അതിന്റെ അഡ്മിനിസ്ട്രേറ്റിവ് ചിലവ് വഹിക്കാനാവില്ലെ ? അപ്പോൾ അതിൽ വരുന്ന വലിയ വ്യത്യാസം ആര് കൊണ്ട് പോയി ? അതുപോലെ തന്നെ , എത്ര സംരഭങ്ങൾ ഇതിന്റെ പേരിൽ ഉണ്ടായിട്ടുണ്ട് ? എത്ര സംരംഭങ്ങൾ കേരളത്തിൽ ചൂണ്ടിക്കാണിക്കാൻ പറ്റും ? എത്ര ചെറുകിട വ്യവസായങ്ങൾ വളർന്നു ? ഈ കോടിക്കണക്കിന് രൂപയ്ക്ക് എത്രയോ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കുമായിരുന്നു ? മുദ്രാലോണിന്റെ കാര്യം തന്നെ നോക്കുക. ശരിയായി പ്രയോജനപ്പെടുത്തിയാൽ എത്രയോ വ്യവസായ സംരംഭങ്ങൾ കേരളത്തിൽ ഉണ്ടാകുമായിരുന്നു ? അതൊന്നും ഉണ്ടായില്ലലോ ? ഉദാഹരണങ്ങൾ പറയാൻ പറ്റുമോ ? അതുകൊണ്ട് ഈ സമുദായങ്ങളിലെ എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്. നേതാക്കന്മാരായിരിക്കുന്നവർക്ക് ഈ സംഘടനയിലെ അംഗങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ല, മറിച്ചു സ്വാർത്ഥ താല്പര്യങ്ങൾ മാത്രമാണ് എന്ന്.
മാത്രമല്ല, എനിക്കറിയാം ഈ സംഘടനയിലെ നേതാക്കളായി പിടിച്ചിരിക്കുന്നവർ പറഞ്ഞാൽ സംഘടനയിലെ 3 ശതമാനം പോലും ആളുകൾ അവർ പറയുന്നതുപോലെ വോട്ട് ചെയ്യില്ല എന്ന്. അതുകൊണ്ട് മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികൾ വിചാരിക്കുന്നുണ്ട് ഇവരുടെ അടുപ്പം കൊണ്ട് തങ്ങൾക്ക് വോട്ട് കിട്ടും , ഇവർ പറഞ്ഞാൽ തങ്ങൾക്കാണ് വോട്ട് ചെയ്യുക എന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ , അവർ വിഡ്ഢി ലോകത്തിലാണ്. ആ കാലം ഒക്കെ കഴിഞ്ഞു. ഇത്തരം നേതാക്കളെ ചില നിയമപരമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് മാറ്റാനാകുന്നില്ല എന്നത് വസ്തുതയാണ്. പക്ഷെ അത് വെച്ച് അവർക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമൊന്നും ഈ സമുദായങ്ങളിലെ അംഗങ്ങൾ അടിയറവു വെച്ചിട്ടില്ല. അതുകൊണ്ട് എനിക്ക് അവരോട് പറയാനുള്ളത് നിങ്ങൾക്കും നിങ്ങളുടെ വരുന്ന തലമുറയ്ക്കും സംരക്ഷണവും വികസിതവുമായ ഒരു രാജ്യം ഉണ്ടാകണമെങ്കിൽ ഈ ദേശീയ പ്രസ്ഥാനങ്ങളിലേക്ക് അണി ചേരൂ എന്നതാണ്. ഇപ്പോൾ തന്നെ നിങ്ങളുടെ എത്ര പെൺകുട്ടികളാണ് നഷ്ടപ്പെടുന്നത് ? എന്തെല്ലാം ദുഃഖങ്ങൾ അനുഭവിക്കുന്ന എത്ര പേരുണ്ട് ? അതൊക്കെ മാറണ്ടേ ? അതോ അതിന് നാം കീഴടങ്ങണമോ ? ചിന്തിക്കുക .. അതിന് അധികം സമയമില്ല. അതിവേഗത്തിൽ ചിന്തിക്കുക , തീരുമാനമെടുക്കുക, ദേശീയ പ്രസ്ഥാനങ്ങളിലേക്ക് അണിചേരുക.
ഈ സമുദായ നേതാക്കളെ പേടിച്ചു എന്തെങ്കിലും പറയാൻ മടിച്ചു നിൽക്കുന്ന ഒരു കൂട്ടം ആൾക്കാരെ ഞാൻ കാണുന്നുണ്ട്. ഞാൻ ഇത് പറഞ്ഞാൽ , ഞാൻ ഈ പാർട്ടിയിൽ ഒന്നും മെമ്പർ അല്ല എന്ന് പലർക്കും അറിയില്ല.ഇതൊക്കെ സ്വതന്ത്രമായി പറയാൻ സ്വാതന്ത്ര്യം ഉണ്ടാവാൻ വേണ്ടിയാണ് ഞാൻ ഇതിലൊന്നും മെമ്പർ ആവാത്തത്.അതുകൊണ്ട് എനിക്ക് ഇതെല്ലാം ധൈര്യമായി വിളിച്ചുപറയാൻ യാതൊരു കുഴപ്പവുമില്ല. ഉള്ള സത്യങ്ങളാണ്. അപ്രിയ സത്യങ്ങളാണ്.
ഹൈന്ദവ വിഭാഗത്തിലെ മറ്റു വിഭാഗങ്ങളും ഇതേപോലെതന്നെ ദേശീയ പ്രസ്ഥാനങ്ങളോട് അടുക്കുന്നുണ്ട്. അവർ പൂർണ്ണമായി അടുക്കും എന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ആ സമുദായങ്ങൾ ഒന്നും ഈ വലിയ സമുദായങ്ങളെപോലെ , അതിലെ സ്ഥാനം വിടാതെ പിടിച്ചിരിക്കുന്ന നേതാക്കളെ പോലെ സ്വാർത്ഥ താല്പര്യം ഉള്ളവരല്ല. അതുകൊണ്ടുതന്നെ അവർ തീർച്ചയായും ദേശീയ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
ഈ ജാതി സംഘടനകളുടെ തലപ്പത്തു വര്ഷങ്ങളായി ഇരിക്കുന്ന നേതാക്കൾ മനസ്സിലാക്കേണ്ടത് എന്താണെന്നു വെച്ചാൽ അവരുടെ കീഴിലുള്ള ആളുകൾക്ക് മനസ്സിലായിട്ടുണ്ട് കേരളത്തിന്റെയും ഭാരതത്തിന്റെയും അപകടം എവിടെയാണെന്ന്. അതിൽ ഒരു സമുദായത്തിലെ 60 – 65 ശതമാനം പേരും ഇപ്പോൾ ദേശീയ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരും അവർക്ക് വോട്ട് ചെയ്യുന്നവരുമാണ്. മറ്റൊരു സംഘടനയുടെ 30 – 35 ശതമാനം പേരെങ്കിലും അത് തന്നെ ചെയ്യുന്നവരാണെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. ഇത് അധികം താമസിയാതെ
ആരെല്ലാം എതിർത്താലും 95 ശതമാനം പേരെങ്കിലും ദേശീയ പ്രസ്ഥാനങ്ങളിലേക്ക് മാറും എന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. കാരണം അവർക്കെല്ലാം അറിയാം ഈ നേതാക്കന്മാരെ വിശ്വസിച്ചു അവർ മുന്നോട്ട് പോയാൽ അവരുടെ വരുന്ന തലമുറകൾ ഏറ്റവും ബുദ്ധിമുട്ടിലാകുന്ന സമൂഹത്തിൽ ജീവിക്കേണ്ടി വരുമെന്ന്.
ഹിന്ദുമതത്തിലെ ജാതികളെ തമ്മിലടിപ്പിച്ചു പഴയകാലത്തു ഉണ്ടായിരുന്ന അനാചാരങ്ങളെ തൊട്ടുകാണിച്ചു പ്രത്യേകിച്ച് നായർ ഈഴവ തർക്കം ഉണ്ടാക്കാനും അതിൽ നിന്നും മുതലെടുക്കുവാനും നടക്കുന്ന കുറച്ചു പേരുണ്ട്. അവരെല്ലാം ഒന്നുകിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ കയ്യിൽ നിന്നും പണം വാങ്ങുന്നവരാണ് അതല്ലങ്കിൽ മത പരിവർത്തകരുടെ കയ്യിൽ നിന്നും പണം വാങ്ങുന്നവരാണ്. ഹിന്ദു ഒരുമിക്കുന്നത് വളരെ വിഷമത്തോടെ നോക്കിക്കാണുന്നവരാണ് ഈ രണ്ട് വിഭാഗങ്ങളും എന്ന് മനസിലാക്കുക. ആ രണ്ട് വിഭാഗങ്ങൾക്കും വേണ്ടിയാണോ നമ്മൾ നമ്മുടെ അടുത്ത തലമുറകളെ മുഴുവൻ ബലി കൊടുക്കേണ്ടത് ?
അതുകൊണ്ട് ഞാൻ തുറന്നു പറയുകയാണ്. ഇവർ ചെയ്യുന്നത് തെറ്റാണ്. ഇവരുടെ ജനങ്ങൾ മുഴുവനുമായി ദേശീയ പ്രസ്ഥാനങ്ങൾക്കൊപ്പം ചേരണം. അങ്ങനെ കേരളത്തെയും ഭാരതത്തെയും രക്ഷിക്കണം. ഈ സമുദായങ്ങളിലെ അംഗങ്ങളോട് , ഇത് അറിയേണ്ട അംഗങ്ങളോട് എനിക്ക് പറയാനുള്ളത്.അപേക്ഷിക്കാനുള്ളത് നിങ്ങൾ 10 -18 കൊല്ലത്തിനപ്പുറം വരൻ പോകുന്ന അപകടം മനസ്സിലാക്കി അതനുസരിച്ചു ദേശീയ പ്രസ്ഥാനത്തിലേക്ക് ഒഴുകുക.അതിന് മാത്രമേ നമ്മളെ രക്ഷിക്കാനാകൂ എന്ന് മനസിലാക്കുക.
ഇന്ത്യയിലെ ലോകസഭയിലെയും സംസ്ഥാന നിയമസഭകളിലെയും വോട്ടിങ് നടക്കുന്നത് അതാത് വോട്ടർമാർ വോട്ടിങ് ബൂത്തിൽ പോയി അവിടെ വോട്ട് ചെയ്യുകയാണ്. അല്ലാതെ സമുദായ സംഘടനകളിൽ നടക്കുന്നതുപോലെ അവരുടെ പ്രതിനിധികൾ വന്ന് വോട്ട് ചെയ്ത് മുകളിലുള്ളവരെ സ്ഥിരമായി നിലനിർത്തുന്ന സമ്പ്രദായമല്ല ഇന്ത്യയിലെ വോട്ടിങ് സമ്പ്രദായം എന്നുകൂടി നിങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതുകൊണ്ടുതന്നെ ഞാൻ വീണ്ടും ഉറപ്പിച്ചു പറയുന്നു നിങ്ങൾ വിചാരിക്കുന്നതുപോലെ സമുദായത്തിലുള്ളവരുടെ വോട്ട് നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിപരമായ സ്വാർത്ഥതയ്ക്കുവേണ്ടി മറിച്ചുകൊടുക്കുവാൻ സാധിക്കുകയില്ല. ബഹുഭൂരിപക്ഷം പേരും അവരുടെ അടുത്ത തലമുറ അഭിമുഖീകരിക്കേണ്ട അപകടങ്ങളെക്കുറിച്ചു വളരെ വ്യക്തമായി അറിവുള്ളവരാണ്.
നിങ്ങൾക്ക് ഉപദേശം തരാനുള്ള പ്രായം എനിക്കില്ല. പക്ഷേ , നിങ്ങളോട് ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നു.മഹാകവി കുമാരനാശാൻ പറഞ്ഞത് പോലെ ” മാറ്റുവിൻ ചട്ടങ്ങളെ, അല്ലെങ്കിൽ മാറ്റുമത് നിങ്ങളെ താൻ ” എന്ന് പറഞ്ഞതു പോലെ തന്നെ നിങ്ങളും ചരിത്രത്തിന്റെ ചവറ്റു കുട്ടയിൽ എറിയപ്പെടും എന്ന് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ അടുത്ത തലമുറയെ രക്ഷിക്കാൻ , അതും 15-20 വർഷങ്ങൾ കൊണ്ട് വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. അവരെ രക്ഷിക്കാനായി , രാഷ്ട്രത്തെ രക്ഷിക്കാനായി , നിങ്ങൾക്ക് മറ്റെങ്ങും ഓടി രക്ഷപെടാനില്ല എന്ന വസ്തുത മനസ്സിലാക്കി പ്രവർത്തിക്കുവാൻ ഇത്തരം സമുദായ സംഘടനാ നേതാക്കന്മാരുടെ വ്യക്തിപരമായ സ്വാർത്ഥതയ്ക്ക് വേണ്ടി നടത്തുന്ന ശ്രമങ്ങളെ അവഗണിച്ചു എല്ലാവരും ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം വരണമെന്ന് ഒരിക്കൽ കൂടി അപേക്ഷിക്കുന്നു.

Tags: dgpTP Senkumar
ShareTweetSendShare

Latest stories from this section

കണ്ണൂർ ജയിൽ – രവീന്ദ്രൻ കൊലക്കേസ് ; ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

പ്രായപൂർത്തിയാകും മുൻപ് ഒരാൾ ചെയ്ത കുറ്റകൃത്യത്തിന്റെ വിവരങ്ങൾ പുറത്തു വിടരുത്; ഹൈക്കോടതി

വ്യാജ പ്രചരണം,രേഖകൾ സമർപ്പിക്കാൻ 10 ദിവസത്തെ സമയമുണ്ട്; നുംഖോറിൽ നടൻ അമിത് ചക്കാലയ്ക്കൽ

വ്യാജ പ്രചരണം,രേഖകൾ സമർപ്പിക്കാൻ 10 ദിവസത്തെ സമയമുണ്ട്; നുംഖോറിൽ നടൻ അമിത് ചക്കാലയ്ക്കൽ

ഓപ്പറേഷൻ നുംഖോർ ഇടുക്കിയിലും തുടരുന്നു; സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുടെ കാർ പിടിച്ചെടുത്ത് കസ്റ്റംസ്

ഓപ്പറേഷൻ നുംഖോർ ഇടുക്കിയിലും തുടരുന്നു; സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുടെ കാർ പിടിച്ചെടുത്ത് കസ്റ്റംസ്

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

രാഗസ വരുന്നേ…പസഫിക് സമുദ്രത്തിൽ പ്രശ്‌നമാണേ..: അടുത്ത ന്യൂനമർദ്ദം നാളെ

Discussion about this post

Latest News

സ്മാർട്ട് ഫോൺ ശത്രുവല്ല…കുട്ടികളിലെ അഡിക്ഷൻ ഇല്ലാതാക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത്

സ്മാർട്ട് ഫോൺ ശത്രുവല്ല…കുട്ടികളിലെ അഡിക്ഷൻ ഇല്ലാതാക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത്

മുഖം വെളുക്കാൻ ബീറ്റ്റൂട്ട്;തള്ളല്ല കാര്യം,പരീക്ഷിച്ച് വിജയിച്ചത്

മുഖം വെളുക്കാൻ ബീറ്റ്റൂട്ട്;തള്ളല്ല കാര്യം,പരീക്ഷിച്ച് വിജയിച്ചത്

അനിൽ ചൗഹാൻ തുടരും ; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ജനറൽ അനിൽ ചൗഹാന്റെ കാലാവധി നീട്ടി കേന്ദ്രസർക്കാർ

അനിൽ ചൗഹാൻ തുടരും ; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ജനറൽ അനിൽ ചൗഹാന്റെ കാലാവധി നീട്ടി കേന്ദ്രസർക്കാർ

പഹൽഗാം ഭീകരാക്രമണത്തിന് സഹായം;കശ്മീരിൽ ഭീകരൻ അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണത്തിന് സഹായം;കശ്മീരിൽ ഭീകരൻ അറസ്റ്റിൽ

പോലീസ് ജീപ്പിൽ ബസ് തട്ടി, കെഎസ്ആർടിസി ഡ്രൈവറെ പഞ്ഞിക്കിട്ട് പോലീസ്

പോലീസ് ജീപ്പിൽ ബസ് തട്ടി, കെഎസ്ആർടിസി ഡ്രൈവറെ പഞ്ഞിക്കിട്ട് പോലീസ്

നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയില്ലായിരുന്നുവെങ്കിൽ ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമായി മാറിയേനെ;ടിപി സെൻകുമാർ

നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയില്ലായിരുന്നുവെങ്കിൽ ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമായി മാറിയേനെ;ടിപി സെൻകുമാർ

തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്ന് ഹർജി ; തള്ളി ഡൽഹി ഹൈക്കോടതി

തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്ന് ഹർജി ; തള്ളി ഡൽഹി ഹൈക്കോടതി

കണ്ണൂർ ജയിൽ – രവീന്ദ്രൻ കൊലക്കേസ് ; ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

പ്രായപൂർത്തിയാകും മുൻപ് ഒരാൾ ചെയ്ത കുറ്റകൃത്യത്തിന്റെ വിവരങ്ങൾ പുറത്തു വിടരുത്; ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies