തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് നടന് കൃഷ്ണകുമാര്‍. സ്ഥാനം മോഹിക്കുന്നതില്‍ തെറ്റില്ലെന്നും സ്ഥാനവും അധികാരവും ഉണ്ടെങ്കിലേ ജനങ്ങളെ സേവിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചതെന്നും നടന് വ്യക്തമാക്കി.
‘ദൈവം ചില കാര്യങ്ങള്‍ക്ക് സമയം തീരുമാനിക്കും. എപ്പോള്‍, എവിടെ, എങ്ങനെ എന്നതിനൊക്കെ മുഹൂര്‍ത്തം കുറിക്കും. തനിക്ക് തോന്നുന്നു ആ മുഹൂര്‍ത്തം ഇന്നാണെന്ന്’ അംഗത്വം സ്വീകരിച്ച ശേഷം കൃഷ്ണ കുമാര്‍ പറഞ്ഞു. ഒപ്പം ബി ജെ പി അംഗത്വം നദ്ദയില്‍ നിന്ന് നേരിട്ട് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേർത്തു.
നേരത്തെ തന്നെ ബി ജെ പിയുടെ പരിപാടികളില്‍ സജീവമായിരുന്നു കൃഷ്ണകുമാര്‍. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരത്ത് നിരവധി ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൃഷ്ണകുമാര്‍ പ്രചരണരംഗത്ത് ഇറങ്ങിയിരുന്നു.
Discussion about this post