ഡല്‍ഹി: കര്‍ഷകസമരത്തിന് പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനൊരുങ്ങി ഡല്‍ഹി പൊലീസ്. ട്വീറ്റിനൊപ്പം ഗ്രേറ്റ പങ്കുവച്ച ടൂള്‍കിറ്റി ഒരു കനേഡിയന്‍ സംഘടനയുടേതായിരുന്നു. ഇവര്‍ കര്‍ഷക നിയമത്തിനെതിരെ പിന്തുണ നല്‍കുന്നതും സമരത്തിന് വേണ്ടി പണപ്പിരിവ് നടത്തുന്നതുമായ സംഘടനയായിരുന്നു. ഖാലിസ്ഥാന്‍ അനുകൂലികളാണ് പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് എന്ന ഈ സംഘടനയുടെ നടത്തിപ്പുകാര്‍. ഗ്രേറ്റയുടെ ഈ ട്വീറ്റ് ഇന്ത്യന്‍ സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാന്‍ ഉതകുന്നതും വലിയ ഗൂഢാലോചനയുടെ ഫലവുമാണെന്നാണ് ഡല്‍ഹി പൊലീസിന്റെ നിഗമനം.
read also: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് നടൻ കൃഷ്ണകുമാര്‍
ലോകമാകെ ഇന്ത്യയിലെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധ സമരം ചെയ്യുന്നതും സമരത്തെ അനുകൂലിക്കാന്‍ വിവിധ സമരതന്ത്രങ്ങള്‍ ആവിഷ്കരിക്കാനും ആഹ്വാനം ചെയ്യുന്നതുമായിരുന്നു പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്. ഇന്ത്യന്‍ എംബസിക്കു മുന്നിലും വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും സംഘടനാംഗങ്ങള്‍ സമരം ചെയ്യുന്നതും ഇതിലുണ്ട്.
ഇന്ത്യയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നായിരുന്നു ഗ്രേറ്റയുടെ ട്വീറ്റ്.
Discussion about this post