കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിനെ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികള്‍ പങ്കെടുക്കുന്നതിനായിട്ടാണ് സണ്ണിക്ക് പണം നല്‍കിയതെന്നും എന്നാല്‍ ഇവര്‍ ചടങ്ങുകള്‍ക്ക് എത്തിയില്ലെന്നും പരാതിക്കാരന് പറയുന്നു. അവധി ആഘോഷിക്കാന്‍ സണ്ണി ലിയോണ്‍ നിലവില്‍ കേരളത്തിലുണ്ട്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ പണം വാങ്ങിയ കാര്യം താരം സമ്മതിച്ചു.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് എത്താതിരുന്നത് സംഘാടകരുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് സണ്ണി ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയത്. എന്നാൽ പണം തിരികെ നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
Discussion about this post