ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,831 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 6075 പേരും കേരളത്തിലാണ്. ആകെ രോഗബാധിതരുടെ 51.34 ശതമാനം പേരും കേരളത്തിലാണ് എന്നത് ആശങ്കാജനകമാണ്.
രാജ്യത്ത് ആകെ രോഗം ബാധിച്ചത് 1,08,38,194 പേർക്കാണ്. ആകെ രോഗബാധിതരിൽ 1,05,34,505 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,904 പേർ രോഗമുക്തി നേടി. 1,48,609 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 84 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,55,080 ആയി. ഇതുവരെ 58,12,362 പേർ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.











