ഫെയ്സ് ബുക് വഴി പരിചയപ്പെട്ട മലയാളി സുഹൃത്തിനെ കാണാന്‍ കുടുംബസമേതം വിരുന്നെത്തിയ കര്‍ണാടക സ്വദേശിക്ക് ഭാഗ്യമിത്ര ലോട്ടറിയിലൂടെ 1 കോടിരൂപ സമ്മാനം. ടൗണിലെ ഭാഗ്യധാര ലോട്ടറി ഏജന്‍സിയിലെ ജീവനക്കാരനായ പറവന്നൂര്‍ കൈപ്പാലക്കല്‍ പ്രഭാകരന്റെ വീട്ടിലെത്തിയ സോഹന്‍ ബല്‍റാമിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
നറുക്കെടുപ്പിന് കാത്തുനില്‍ക്കാതെ ഇന്നലെ ഉച്ചയോടെ കുടുംബസമേതം നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഫലം വന്നത്. ഒന്നാം സമ്മാനമായ 5 കോടി രൂപയുടെ 5 സമ്മാനാര്‍ഹരില്‍ ഒരാളായി സോഹന്‍ മാറുകയായിരുന്നു. ഫലം ഓണ്‍ലൈന്‍ വഴി വന്നതോടെ പ്രഭാകരന്‍ തന്നെയാണ് ലോട്ടറി അടിച്ച വിവരം സോഹനെ ഫോണിലൂടെ അറിയിച്ചത്.
മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ സോമനഹള്ളി സ്വദേശിയായ സോഹന്‍ ബല്‍റാം ജീവിതത്തില്‍ ആദ്യമായാണ് ലോട്ടറി എടുക്കുന്നത്. കഴിഞ്ഞദിവസം പ്രഭാകരന്റെ വീട്ടിലെത്തിയ സോഹന്‍ ബല്‍റാം കടയിലെത്തിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്.
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഒരു കോടി രൂപ സംഭാവനയുമായി ക്രിസ്ത്യൻ സംഘടനകൾ
അതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ച് അവര്‍ പുത്തനത്താണിയിലേക്കു തിരിച്ചു. ലോട്ടറി ഏജന്‍സി ഉടമ മണികണ്ഠന്‍, സോഹനെയും കുടുംബാംഗങ്ങളെയും മധുരം നല്‍കി സ്വീകരിച്ചു.
Discussion about this post